"> പെസഹാ അപ്പം അഥവാ ഇണ്ട്റി അപ്പം | Malayali Kitchen
HomeRecipes പെസഹാ അപ്പം അഥവാ ഇണ്ട്റി അപ്പം

പെസഹാ അപ്പം അഥവാ ഇണ്ട്റി അപ്പം

Posted in : Recipes on by : Keerthi K J

ആവശ്യമുള്ള സാധനങ്ങൾ:
വറുത്ത അരിപ്പൊടി 2കപ്പ്
തേങ്ങ ചിരകിയത് 1 1/4
കപ്പ് ഉഴുന്ന് ഒരു പിടി (വെള്ളത്തിലിട്ട് കുതിര്ത്തത്)
ചുവന്ന ഉള്ളി 5- 6 എണ്ണം
വെളുത്തുള്ളി 2 അല്ലി
ഉപ്പ് പാകത്തിന്
വെള്ളം ആവശ്യത്തിന്.
പാകം ചെയ്യുന്ന വിധം:
ആദ്യം തന്നെ രണ്ടു തൊട്ടു മൂന്നു മണിക്കൂർ വരെ കുതിര്ത്ത ഉഴുന്ന് ആവശ്യത്തിന് വെള്ളം ചേര്ത്ത് നന്നായി അരച്ചെടുക്കുക്കണം. ഇതിന് പുറമേ ചിരകിയ തേങ്ങയും ജീരകവും പരുക്കനായി വേറെ തന്നെ അരച്ചെടുക്കണം. ചുവന്നുള്ളിയും വെളുത്തുള്ളിയും ഇതുപോലെ വേറെത്തന്നെ അരച്ച് കുഴമ്പുരൂപത്തിലാക്കണം. പിന്നീട് ഒരു വലിയ പാത്രത്തില് അരിപ്പൊടിയെടുത്ത് ഇതിലേക്ക് അരച്ച് വച്ച ഉഴുന്നും തേങ്ങയും ചുവന്നുള്ളി- വെളുത്തുളളി പേസ്റ്റും ആവശ്യത്തിന് വെള്ളവുംനല്ല കുഴമ്പു പരുവത്തില് ആക്കുക. മൂന്ന് മണിക്കൂറിന് ശേഷം. ഒരു സ്റ്റീൽ പാത്രത്തിൽ അൽപ്പം എന്ന പുരട്ടി ഈ മാവ് കോരിയൊഴിക്കുക. ഇനി അൽപ്പം വിശ്വാസം ഇതിന്റെ മുകളിലായി ഓശാനക്ക് കിട്ടിയ കുരുത്തോല കൊണ്ട് കുരിശ് ഉണ്ടാക്കി വെക്കാം. അതിനു ശേഷം അത് അപ്പച്ചെമ്പിൽ വെച്ച് വട്ടേപ്പം പുഴുങ്ങുന്നപോലെ പുഴുങ്ങി എടുക്കുക. ഇണ്ട്റി അപ്പം റെഡി.
പെസഹാ അപ്പം കഴിക്കുന്നത് പാലും കൂട്ടിയാണ്.
ഇനി പാല് ഉണ്ടാക്കുന്ന രീതി നോക്കാം. (ഇതു തിരുവിതാംകൂർ ശൈലിയാണ്)
ആവശ്യമുള്ള സാധനങ്ങൾ:
ശർക്കര – 500 ഗ്രാം
തേങ്ങാപ്പാൽ (തലപ്പാൽ) 1 കപ്പ്
തേങ്ങാപ്പാൽ (രണ്ടാംപാൽ) 2 കപ്പ്
കുത്തരി – 1/2 കപ്പ്
ചുക്ക് – ചെറിയ കഷണം
ജീരകം – 1/2 ടേബിൾ സ്പൂൺ
ഏലക്ക – രണ്ടോ മൂന്നോ
പൂവൻ പഴം – രണ്ടെണ്ണം കഷണങ്ങളായി അരിഞ്ഞത്
പാകം ചെയ്യുന്ന വിധം:
അരി നന്നായി വറുത്ത്, ചുക്ക്, ജീരകം എന്നിവയാടൊപ്പം അരി നന്നായി പൊടിച്ചെടുക്കുക. അത് തലപ്പാലിൽ ചേർത്ത് നന്നായി മിക്സ് ചെയ്ത് മാറ്റിവക്കുക. ഒന്നര കപ്പ് വെള്ളത്തിൽ ശർക്കര പാനിയാക്കി അരിച്ചു എടുക്കുക . ശർക്കരപ്പാനിയിൽ രണ്ടാം പാൽ ചേർത്ത് സാവകാശം തിളപ്പിക്കുക. അതിനു ശേഷം തലപ്പാലിൽ ചേർത്തുണ്ടാക്കിയ മിശ്രിതവും ചെറുതായി അരിഞ്ഞ പഴവും ചേർത്ത് തിളപ്പിച്ചെടുക്കുക. പാൽ തിളച്ചു കുറുകുന്നതു വെരെ ഇളക്കിക്കൊണ്ടിരിക്കുക. പിന്നെ തീയിൽ നിന്നു വാങ്ങുക. ഇതിലും വിശാസപ്രകാരം കുരുത്തോല കഷ്ണങ്ങൾ ഇടാറുണ്ട്.
പാലിൽ മുക്കി ആണ് പെസഹാ അപ്പം കഴിക്കുന്നത്. അപ്പോൾ എല്ലാവരും ഏതു ഒന്ന് ഉണ്ടാക്കി നോക്ക്. നമ്മുടെ പഴമയുടെ രുചികളിൽ ഒന്ന് ആണ് ഇതും.

Leave a Reply

Your email address will not be published. Required fields are marked *