"> മാങ്ങാമണ്ടി | Malayali Kitchen
HomeRecipes മാങ്ങാമണ്ടി

മാങ്ങാമണ്ടി

Posted in : Recipes on by : Keerthi K J

ആവശ്യമുള്ള സാധനങ്ങൾ :
ചനച്ച മാങ്ങ രണ്ടണ്ണം
വറ്റൽ മുളക് മൂന്നു
മുളക്പൊടി ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ
കടുക് അര ടീസ്പൂൺ
കറിവേപ്പില ഒരു തണ്ട്
വെളിച്ചെണ്ണ രണ്ട് ടേബിൾ സ്പൂൺ
ഉപ്പു ആവിശ്യത്തിന്
വെള്ളം പാകത്തിന്
പാകം ചെയ്യുന്ന വിധം :
മാങ്ങ നല്ലതു പോലെ കഴുകി എടുക്കുക. അതിനു ശേഷം ഒരു മാങ്ങ എട്ടായി തൊലിയോട് കൂടി മുറിക്കുക.
അങ്ങനെ രണ്ടു മാങ്ങ 16 കഷ്ണമായി മുറിച്ചു വെക്കുക. മാങ്ങാണ്ടി കളയാതെ കഷ്ണത്തിന്റെ കൂടെ ചേർക്കുക.
ഒരു പാനിൽ എണ്ണയൊഴിച്ചു കടുക് പൊട്ടിക്കുക. അതിലേക്ക് വറ്റൽ മുളക്കും കറിവേപ്പിലയുമിടുക. അത് അൽപ്പം ഒന്ന് മൂത്തു വരുമ്പോൾ അതിലേക് മുളക്പൊടിയും മഞ്ഞൾപ്പൊടിയും ഇട്ടു മൂപ്പിക്കുക. അത് മൂത്തു വരുമ്പോൾ അതിലേക്ക് വെള്ളം ഒഴിക്കുക. മാങ്ങ കഷ്ണങ്ങൾ മുങ്ങി കിടക്കാവുന്ന രീതിയിൽ വേണം വെള്ളം ഒഴിക്കാൻ. ഉപ്പും ചേർത്ത് വെള്ളം വെട്ടിത്തിളക്കുമ്പോൾ അതിലേക് മാങ്ങ കഷ്ണങ്ങളും മാങ്ങാണ്ടിയും ഇടുക. എന്നിട്ട്‌ പാൻ അടച്ചു തീകുറച്ചു വേവിക്കുക. മാങ്ങ നല്ലതു പോലെ വെന്ത് അതിന്റെ ദേശ കുഴമ്പ് പരുവത്തിൽ ആക്കുമ്പോൾ,നന്നായി ഇളക്കി അടുപ്പിൽനിന്നു മാറ്റുക. (ഉപ്പു നോക്കി വേണമെങ്കിൽ ചേർക്കുക) മാങ്ങാമണ്ടി തയാർ. ഇതു ചോറിന്റെ കൂടെ അച്ചാറ് കഴിക്കു പോലെ കഴിക്കാം. പുളിയും ഉപ്പും മധുരവും എരിയും ഒകെ ചേർന്ന് ഒരു നല്ല രുചി ആണ് ഈ വിഭവത്തിനു. എല്ലാവരും ഒന്ന് പരീക്ഷിച്ചു നോക്കി അഭിപ്രായം പറയുക.
കടപ്പാട്: യാസി
ഈ വിഭവത്തിന്റെ യഥാർത്ഥ പേര് “മാങ്ങ വിളവ് ” എന്നാണ്

Leave a Reply

Your email address will not be published. Required fields are marked *