"> പഴംപൊരി / ഏത്തക്കാപ്പം | Malayali Kitchen
HomeRecipes പഴംപൊരി / ഏത്തക്കാപ്പം

പഴംപൊരി / ഏത്തക്കാപ്പം

Posted in : Recipes on by : Keerthi K J

ആവശ്യമായ സാധനങ്ങൾ:
അധികം പഴുക്കാത്ത മധുരമുള്ള ഏത്തപ്പഴം – മൂന്ന് (ഇടത്തരം വലിപ്പമുള്ളത് )
മൈദാ മാവ് – ഒന്നര കപ്പ്
അരിപ്പൊടി – ഒരു ടേബിൾ സ്പൂൺ
പഞ്ചസാര – രണ്ട് ടേബിൾ സ്പൂണ് (ഏത്തപ്പഴത്തിൻറെ മധുരമനുസരിച്ച് കുട്ടുകയും കുറക്കുകയും ആവാം)
മഞ്ഞൾപ്പൊടി – ഒരു നുള്ള്
ഉപ്പ് – ഒരു നുള്ള്
ഏലക്കാപ്പൊടി – ഒരു നുള്ള് (ഇഷ്ട്ടം ഉണ്ടെങ്കിൽ മാത്രം)
വെള്ളം – ആവിശ്യത്തിന്
എണ്ണ – മുക്കി പൊരിക്കാൻ ആവിശ്യത്തിന്
പാകം ചെയ്യുന്ന വിധം:
ഒരു വലിയ പാത്രത്തിൽ മാവുകളും പഞ്ചസാരയും മഞ്ഞൾപൊടിയും എലക്കാപൊടിയും ഉപ്പും ഇട്ടു കൈ കൊണ്ട് നന്നായി ഇളക്കുക . ഇതിലേക്ക് കുറേശ്ശെ വെള്ളം ഒഴിച്ച് നേർത്ത കുഴമ്പു രൂപത്തിൽ (ഒരുപാട് വെള്ളം ആവാതെ) ആക്കി മാറ്റി വെക്കുക. ഏത്തപ്പഴം തൊലി കളഞ്ഞു നടുവേ രണ്ടായി മുറിച്ചു വെയ്ക്കുക. ഒരു പാനിൽ എണ്ണ ചുടാക്കുക, എണ്ണ നന്നായി ചൂട് ആക്കുമ്പോൾ ഓരോ ഏത്തക്ക മുറിച്ചത് മാവിൽ മുക്കി( എല്ലാ വശവും നന്നായി മാവ് പുരളണം) എണ്ണയിൽ ഇടുക . ഇരുവശവും നല്ലതുപോലെ മൊരിയുമ്പോൾ കോരി എണ്ണ വാലാൻ വെയ്ക്കുക. ശേഷം ചുടോടെ നല്ല കട്ടൻ കാപ്പിയുമായി കഴിക്കുക….

Leave a Reply

Your email address will not be published. Required fields are marked *