12 February, 2021
ജിൻജർ ബിയർ

ഇഞ്ചി – നൂറു ഗ്രാം
ചെറുനാരങ്ങാ ഇടത്തരം – രണ്ടണ്ണം
പഞ്ചസാര- നൂറു ഗ്രാം (മധുരം വേണ്ടാത്തവർക്ക് കുറക്കാം)
തേൻ – മൂന്നു ടേബിൾ സ്പൂൺ
യീസ്റ്റ്- ഒന്നര ടീസ്പൂൺ
റം (വൈറ്റ് / ബ്ലാക്ക് ) ഒരു പെഗ് (റം ഒഴിച്ചില്ലങ്കിലും ഏതു ഉണ്ടാക്കാം. റം നിർബന്ധമല്ല)
വെള്ളം ആവിശ്യത്തിന്.
തയാറാക്കുന്ന വിധം:
ഇഞ്ചി നന്നായി ചതക്കുക . എന്നിട്ടു കുപ്പിയിൽ ഇടുക. അതിനു ശേഷം നാരങ്ങയുടെ നീര് , പഞ്ചസാര, തേൻ, യീസ്റ്റ്, റം, വെള്ളം എന്ന ക്രമത്തിൽ കുപ്പിയിൽ ഒഴിക്കുക. വെള്ളം ഒഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് കുപ്പിയുടെ മുക്കാൽ ഭാഗം വരെ നിറക്കാവു. അതിനു ശേഷം കുപ്പി നല്ലതു പോലെ മുറുക്കി അടക്കുക. എന്നിട്ടു കുപ്പി കുലുക്കുക. എന്നിട്ട് അധികം തണുപ്പില്ലാത്ത ഇരുണ്ട സ്ഥലത്തു 48 മണിക്കൂർ അനക്കാതെ വെക്കുക. 48 മണിക്കൂറിനു ശേഷം ബിയർ എടുത്തു അരിച്ചു ഉപയോഗിക്കുക. ഇഞ്ചി വയറിനും ദഹനത്തിനും ഒകെ നല്ലതാണ്. അപ്പോൾ ഉണ്ടാക്കുവല്ലേ…