"> ചന റൈസ് | Malayali Kitchen
HomeRecipes ചന റൈസ്

ചന റൈസ്

Posted in : Recipes on by : Keerthi K J

ആവശ്യമുള്ള സാധനങ്ങള്
കുതിര്ത്ത കടല (വെള്ളക്കടല) മുക്കാല് കപ്പു
ബിരിയാണി അരി 2 കപ്പു
സവാള അരിഞ്ഞത് 2
തക്കാളി 1
പച്ചമുളക് 1
ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ഒരു സ്പൂൺ
മഞ്ഞള്പൊടി കാല് സ്പൂണ്
മുളകുപൊടി ഒരു സ്പൂണ്
നെയ്യ് രണ്ടു സ്പൂണ്
കറുവാപട്ട രണ്ടു കഷ്ണം
ഗ്രാമ്പൂ – നാല്
ഏലക്ക 5-6
ഗരംമസാലപൊടി അര ടീ സ്പൂൺ
മല്ലിയില അരിഞ്ഞത് ഒരു ടേബിള് സ്പൂണ്
ഉപ്പു ആവശ്യത്തിനു
നാരങ്ങാ നീര് പകുതി നാരങ്ങയുടെ
കശുവണ്ടി, കിസ്മിസ് ഒരു ടേബിള് സ്പൂണ്
പാകംചെയ്യുന്ന വിധം
കുതിർത്ത കടല ഒരു പാത്രത്തിൽ അൽപ്പം ഉപ്പും മഞ്ഞൾപ്പൊടിയും ഇട്ടു കുക്കറിൽ രണ്ടു വിസിൽ അടിപ്പിച്ചു പുഴുങ്ങി വെക്കുക.
ഒരു ചുവട് കട്ടിയുള്ള പാത്രത്തിൽ നെയ്യൊഴിച്ച് സവാള അരിഞ്ഞത് കൂടി ഇട്ടു മൂപികുക . സവാള ചെറുതായി ഒന്ന് മൂത്ത് കഴിയുമ്പോള് പച്ചമുളകും , ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്, മല്ലിയിലയും കൂടി ഇട്ടു മൂപ്പിക്കുക . ഇതു നല്ലതുപോലെ വഴന്ന് കഴിയുമ്പോൾ മഞ്ഞള്പ്പൊടി , മുളകുപൊടി, ഗരംമസാലപ്പൊടി, ഉപ്പ് , പുഴുങ്ങിയ കടല എന്നിവ ഇട്ടു വഴറ്റുക. മസാല റെഡി.
ഒരു കുക്കറില് മൂന്നു കപ്പു വെള്ളത്തിൽ ഏലക്ക, ഗ്രാമ്പൂ, പട്ട, നാരങ്ങാ നീര് , അരി എന്നിവയിട്ട് ഒരു വിസിൽ അടിപ്പിക്കുക. തീ ഓഫ് ചെയ്തു അഞ്ച് മിനിറ്റു കഴിഞ്ഞു തുറക്കുക. വെള്ളം പറ്റി അരി വെന്തു ഇരിക്കും. ചോറിനു ചൂട് ആറിയശേഷം മസാല ചോറിൽ ഇട്ട് അൽപ്പം നെയ്യും ഒഴിച്ച് മിക്സ് ചെയ്യുക. അതിനു ശേഷം അണ്ടിപരിപ്പും കിസ്മിസ് മൂപ്പിച്ചതും മല്ലിയിലയും അതിന്റെ പുറത്തു വിതറുക. കുക്കർ അടച്ചു വിസിൽ ഇട്ട് ചെറിയ തീയിൽ 5 മിനിറ്റു വെക്കുക. 5 മിനിറ്റിനു ശേഷം തീ ഓഫ് ആക്കുക. ചന റൈസ് റെഡി. സലാഡും പപ്പടവും ആവശ്യമെങ്കിൽ അൽപ്പം അച്ചാറും കൂട്ടി കഴിക്കുക.
ചോറ് ചൂട് ആറാതെ മസാലയുമായി ഇളക്കിയാൽ കുഴഞ്ഞു പോക്കും

Leave a Reply

Your email address will not be published. Required fields are marked *