13 February, 2021
മീന്‍ പൊള്ളിച്ചത്:

ആവശ്യമുള്ള സാധനങ്ങള്‍:
മീൻ – കാൽ കിലോ (കരിമീൻ, ചെമ്പല്ലി, ചെറിയ വറ്റ തുടങ്ങിയ മീൻ, ദശ കട്ടിയുള്ള മീനും മുള്ളില്ലാതെ എടുത്തു വരഞ്ഞു ഉപയോഗിക്കാം)
ചെറിയ ഉള്ളി- പത്തോണ്ണം
വെളുത്തുള്ളി- നാല് അല്ലി ,
ഇഞ്ചി- വലിയ കഷ്ണം ഒന്ന്
പച്ചമുളക്- രണ്ടെണ്ണം,
തക്കാളി- ഒന്ന്,
കുരുമുളക്- ഒരു ടീസ്പൂൺ
മുളക്,ഗരം മസാലപ്പൊടി- അര ടീസ്പൂൺ
മഞ്ഞള്‍പ്പൊടി- കാൽ ടീസ്പൂൺ
കുടുംപുളി- രണ്ട് എണ്ണം
കറിവേപ്പില- രണ്ടു തണ്ട്
എണ്ണ ആവിശ്യത്തിന്
ഉപ്പ് പാകത്തിന്
നാരങ്ങാ നീര് ഒരു നാരങ്ങയുടെ.
തയാറാക്കുന്ന വിധം:
മീൻ വെട്ടി കഴുകി വരഞ്ഞു കുരുമുളക് പൊടിയും അൽപ്പം ഉപ്പും നാരങ്ങാനീരും ചേർത്ത് പുരട്ടി ഫ്രിഡ്ജ്ജിൽ ഇരുപതു മിനിറ്റ് വെയ്ക്കുക.
ചെറിയ ഉള്ളി ചെറുതായി അരിഞ്ഞു എണ്ണയിൽ വഴറ്റുക , ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ മിക്സിയിൽ വെള്ളം ഒഴിക്കാതെ അരച്ച് എടുത്ത് കൊച്ചുള്ളി വഴലുമ്പോൾ അതിൽ ചേർത്ത് പച്ച മണം മാറുന്നത് വരെ വീണ്ടും വഴറ്റുക. മുളക് പൊടി,മസാലപ്പൊടി, മഞ്ഞള്‍പ്പൊടി കറിവേപ്പില എന്നിവ ചേര്‍ത്ത് ഒന്നു കൂടി ചൂടാക്കുക. അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന തക്കാളിയും കുടംപുളി വെള്ളവും ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അടച്ചു വേവിക്കുക. ( കുടംപുളി വെള്ളം കൂടുതൽ ആക്കാതെ ശ്രദ്ധിക്കുക). അതിന് ശേഷം വാഴയില വാട്ടി എടുക്കുക അതിൽ പൊള്ളിക്കാന്‍ തയ്യാറാക്കി വെച്ച മീൻ കഷ്ണങ്ങൾ മസാല പുരട്ടി വെക്കുക. അതിനു ശേഷം മീന്‍ കഷ്ണം വാഴയില കൊണ്ട് പെതിഞ്ഞ് ചൂടുള്ള പാനിൽ അൽപ്പം എണ്ണ ഒഴിച്ച് പൊരിക്കുക. (അല്‍പ്പസമയം പാൻ അടച്ചു വെക്കുന്നത് മീൻ വേഗം വേവാൻ സഹായിക്കുന്നു) കഷ്ണം ആവശ്യത്തിന് വേവുന്നതിന് തിരിച്ചു മറിച്ചും ഇടാം. ആവശ്യത്തിന് വെന്തു കഴിഞ്ഞാല്‍ ചൂടോടെ വിളമ്പാം….