13 February, 2021
അവോക്കാഡോ ജ്യൂസ് അഥവാ ബട്ടര്‍ ഫ്രൂട്ട് ജ്യൂസ്.

അവോക്കാഡോ രണ്ടു എണ്ണം
പാല് തണപ്പിച്ചത് മൂന്ന് ഗ്ലാസ്
പഞ്ചസാര നാല് ടീസ്പൂൺ
തേൻ രണ്ട് ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
അവോക്കാഡോ തൊലി മാറ്റി മുറിച്ചു അകത്തെ അരി മാറ്റി ചെറിയ കഷ്ണങ്ങളാക്കി പാലും പഞ്ചസാരയും ചേർത്ത് മിക്സിയിൽ അടിക്കുക. അതിനു ശേഷം ഗ്ലാസ് എടുത്തു തേൻ ഗ്ലാസ്സിന്റെ സൈഡിൽ കൂടി ഒഴിക്കുക അതിലേക് അടിച്ചുവെച്ചിരിക്കുന്ന ജ്യൂസ് ഒഴിച്ച് കുടിക്കുക.
ജ്യൂസ് നല്ല കട്ടിയിലാണ് കിട്ടുന്നത്. ക്രീം പോലെ ഇരിക്കും.
മധുരത്തിന് അനുസരിച്ചു പഞ്ചസാര കുറക്കാം. തീരെ മധുരം കുറച്ചാൽ അവോക്കാഡോയുടെ ഒരു ചെറിയ പച്ചചുവ അവനുഭവപ്പെടും.