13 February, 2021
ചിക്കന്‍ സൂപ്പ്

ആവശ്യമുള്ള സാധനങ്ങള്‍:
കോഴിയിറച്ചി -കാൽ കിലോ
സവാള -രണ്ടെണ്ണം
ക്യാരറ്റ് – ഇടത്തരം ഒന്ന്
ക്യാപ്സികം – ഒന്നിന്റെ പകുതി ചെറുതായി അരിഞ്ഞത്
മസാലപ്പൊടി -അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
കുരുമുളകുപൊടി -അര ടീസ്പൂണ്‍
കോണ്‍ ഫ്ളവര്‍– ഒരു ടേബിൾ സ്പൂൺ
വെണ്ണ -ഒരു ടേബിള്‍സ്പൂണ്‍
ഇഞ്ചി പേസ്റ്റ് -ഒരു ടീസ്പൂണ്‍
കറിവേപ്പില പാകത്തിന്
മല്ലിയില പൊടിയായി അരിഞ്ഞത് രണ്ടു സ്പൂൺ
ഉപ്പ് ആവിശ്യത്തിന്
തയാറാക്കുന്ന വിധം
ഇറച്ചി വൃത്തിയാക്കി ചെറിയ കഷ്ണങ്ങള്‍ ആക്കുക. ഇറച്ചി കഷ്ണങ്ങള്‍, ക്യാരറ്റ് , കാപ്സികം, ഇഞ്ചി പേസ്റ്റ് , മസാലപ്പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കി വെള്ളമൊഴിച്ച് നന്നായി വേവിക്കുക. നന്നായി വെന്തുടഞ്ഞു കഴിയുമ്പോള്‍ സൂപ്പ് അരിച്ചു മാറ്റിവെയ്ക്കുക. വെണ്ണ ചൂടാക്കി അതില്‍ അരിഞ്ഞ സവാളയും കറിവേപ്പിലയുമിട്ട് മൂപ്പിച്ച് അരിച്ചെടുത്ത സൂപ്പും കോണ്‍ഫ്ളവര്‍ കലക്കിയതും ചേര്‍ത്തിളക്കി തിളപ്പിക്കുക. പാകത്തിന് കുറുകുമ്പോള്‍ കുരുമുളകുപൊടിയും, മല്ലിയിലയും വിതറി ഉപയോഗിക്കാം.