13 February, 2021
ക്യാരറ്റ് ജ്യൂസ്

ക്യാരറ്റ് നാല് എണ്ണം
ആപ്പിൾ ഒന്ന്
നാരങ്ങനീര് ഒരു ടീസ്പൂൺ
ഇഞ്ചി ഒരു ചെറിയ കഷ്ണം (ആ രുചി ഇഷ്ട്ടം ഉള്ളവർ ചേർത്താൽ മതി, നിർബന്ധമില്ല)
പഞ്ചസാര മധുരത്തിന് അനുസരിച്ചു
വെള്ളം രണ്ടര ഗ്ലാസ്
തേൻ
തയാറാക്കുന്ന വിധം:
ക്യാരറ്റ്, ആപ്പിൾ എന്നിവ തൊലി മാറ്റി ചെറിയ കഷ്ണങ്ങലാക്കിയതും നാരങ്ങനീര് ഇഞ്ചി പഞ്ചസാര വെള്ളം എന്നിവ ഒന്നിച്ചു മിക്സിയിൽ അടിച്ച് അരിച്ച് എടുക്കുക. ഇനിയും ഒരു ഗ്ലാസ് എടുത്ത് അതിൽ ഒരു സ്പൂൺ തേൻ ഒഴിക്കുക അതിലേക്ക് ജ്യൂസ് ഒഴിച്ച് കുടിക്കുക.
ജ്യൂസിനു തണുപ്പ് വേണമെന്നു ഉണ്ടങ്കിൽ തണുത്ത വെള്ളം ചേർക്കുക.