"> കൂന്തല്‍ (കണവ) ഉലര്‍ത്തിയത്ത് (മസാല): | Malayali Kitchen
HomeRecipes കൂന്തല്‍ (കണവ) ഉലര്‍ത്തിയത്ത് (മസാല):

കൂന്തല്‍ (കണവ) ഉലര്‍ത്തിയത്ത് (മസാല):

Posted in : Recipes on by : Keerthi K J

ആവശ്യമുള്ള സാധനങ്ങൾ :
കൂന്തല് – ഒരു കിലോ
മുളകുപൊടി- ഒന്നര ടീസ്പൂണ്
മഞ്ഞള്പ്പൊടി -അര ടീസ്പൂണ്
വെളുത്തുള്ളിഇഞ്ചി പേസ്റ്റ് – രണ്ട് ടീ സ്പൂൺ
പച്ചമുളക് – അഞ്ച്
സവാള ഇടത്തരം രണ്ട്
കുരുമുളക്പ്പൊടി ഒന്നര ടീസ്പൂൺ
ചുവന്നുള്ളി – പത്തൊണ്ണം
തേങ്ങാക്കൊത്ത് – അരകപ്പ്
തക്കാളി ഇടത്തരം രണ്ട്
ഗരം മസാലപൊടി മുക്കാൽ ടീസ്പൂൺ
കറിവേപ്പില രണ്ട് തണ്ട്
എണ്ണ ആവശ്യത്തിന്
ഉപ്പു പാകത്തിന്…
പാകം ചെയുന്ന വിധം:
കൂന്തല് കഴുകി വൃത്തിയാക്കി വട്ടത്തില് മുറിയ്ക്കുക. ഇതിലേയ്ക്ക് മഞ്ഞൾപ്പൊടി, അൽപ്പം കുരുമുളക്പൊടിയും, ഉപ്പ് , കുറച്ച് വെള്ളവും ചേർത്തു ഒരുവിധം വെള്ളം വറ്റുന്നത് വരെ വേവിയ്ക്കുക. ഇടയ്ക്ക് ഇളക്കികൊടുക്കുക.
ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് തേങ്ങാ കൊത്തു മൂപ്പിച്ചു മാറ്റി വെക്കുക, വഴറ്റാൻ ആവിശ്യത്തിന് എണ്ണ എടുത്തിട്ട് ബാക്കി മാറ്റിവെക്കുക. എണ്ണയിൽ അരിഞ്ഞ സവാളയും, ചുവന്നുള്ളിയും വഴറ്റുക അതിലേക്ക് പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുളക്പൊടി, ഗരം മസാല, കുരുമുളക്പൊടി, കറിവേപ്പില, തേങ്ങാകൊത്ത് എന്നിവ ചേര്ത്ത് നല്ലതുപോലെ വഴറ്റുക. അതിൽ തക്കാളി അരിഞ്ഞതും അൽപ്പം വെള്ളവും (ഒരു കൈ വെള്ളം മതി) ചേർത്തു തീ കുറച്ചു അടച്ചു ഒരു മിനിറ്റ് വേവിക്കുക. അതിനുശേഷം വെന്ത കൂന്തല് ഇതിലേയ്ക്ക് ഇട്ട് നന്നായി ഇളക്കി ചേര്ത്തെടുക്കുക. അവസാനം അല്പം കുരുമുളക് പൊടി മുകളിൽ ഇട്ട് രണ്ടുസ്പൂൺ എണ്ണയും മുകളിൽ ഒഴിച്ചു വാങ്ങി വെക്കുക. കൂന്തല് ഉലര്ത്തിയത് തയ്യാറായി ക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *