"> ഫിഷ്‌ മോളി : | Malayali Kitchen
HomeRecipes ഫിഷ്‌ മോളി :

ഫിഷ്‌ മോളി :

Posted in : Recipes on by : Keerthi K J

ആവശ്യമുള്ള സാധനങ്ങള്:
ദശക്കട്ടിയുള്ള മീന് ഒരു കിലോ
സവാള രണ്ടു നീളത്തില് അരിഞ്ഞത്
ചുവന്നുള്ളി(രണ്ടായി കീറിയത്‌) പത്തെണ്ണം
ഇഞ്ചി അരിഞ്ഞത് മൂന്നു സ്പൂണ്
വെളുത്തുള്ളിയരിഞ്ഞത് ഒരു തുടം
പച്ച മുളക് എട്ടോണ്ണം നടുകെ പിളർന്നത്
തക്കാളി നീളത്തില് അരിഞ്ഞത് ഒന്ന്
മഞ്ഞള് പൊടി -ഒരു സ്പൂണ്
പെരുഞ്ചീരകപ്പൊടി , ഉലുവപ്പൊടി- ഓരോ നുള്ള്‌ വീതം
ഏലയ്ക്ക – ഒന്നിന്റെ പകുതി
കുരുമുളക്പൊടി – ഒരു ടീസ്പൂൺ
തേങ്ങാപാല് – രണ്ടാംപാല് – ഒന്നര കപ്പ്‌
ഒന്നാം പാല് – മുക്കാൽ കപ്പ്‌
നാരങ്ങാനീര് -ഒരു സ്പൂണ്
കറിവേപ്പില – രണ്ടു തണ്ട്
ഉപ്പു പാകത്തിന്
എണ്ണ ആവിശ്യത്തിന്
പാകം ചെയ്യുന്ന വിധം:
മീന് കഷണങ്ങളില് ഉപ്പും, കുരുമുളക്‌ പൊടിയും, മഞ്ഞൾപ്പൊടിയും, നാരങ്ങനീരും പുരട്ടി അരമണിക്കൂര് വയ്‌ക്കുക. (ഫ്രിഡ്‌ജിൽ വെച്ചാലും മതി. അങ്ങനെ വെച്ചാൽ ഇരുപതു മിനിറ്റിൽ കൂടുതൽ വെയ്ക്കരുത്.)
മീൻ അധികം മൂക്കാതെ വറത്ത് എടുക്കുക.
മൺഞ്ചട്ടിയിൽ എണ്ണ ഒഴിക്കുക. (മൺഞ്ചട്ടി ഇല്ലങ്കിൽ അടി കട്ടിയുള്ള ഒരു പാത്രം മതി) എണ്ണ ചൂടാക്കി കറിവേപ്പില ഒന്ന് വാട്ടുക. ഇനി ഏലയ്ക്കായും പെരുഞ്ചീരകപ്പൊടി, ഉലുവപ്പൊടി എന്നിവ മൂപ്പിച്ച ശേഷം ഇഞ്ചീം പച്ചമുളകും വെളുത്തുള്ളീം വാട്ടുക. ഇനി ഇതില് സവാളയും ചുവന്നുള്ളിയും ചേര്ക്കുക. ഉള്ളി അൽപ്പം വാടി വരുമ്പോൾ
വറുത്തു വെച്ചിരിക്കുന്ന മീൻ അതിലേക്ക് ഇടുക, ശേഷം രണ്ടാം പാല് ഒഴിച്ചു മൂടി വച്ചു തിളപ്പിക്കുക. ചാറ് വറ്റി വരുമ്പോള് തക്കാളി ചേര്ത്തിളക്കി ഒന്നാം പാല് ചേര്ക്കുക.പാകത്തിന് ഉപ്പും ചേര്ത്ത് ചൂടാകുമ്പോള് വാങ്ങുക. മുകളിൽ ഒരു നുള്ള് കുരുമുളക്പൊടിയും കറിവേപ്പിലയും ചേർത്ത് അലങ്കരിച്ച് വിളമ്പുക.

Leave a Reply

Your email address will not be published. Required fields are marked *