13 February, 2021
പെപ്പെർ ചിക്കൻ :

ആവശ്യമുള്ള സാധനങ്ങൾ :
ചിക്കൻ ഒരു കിലോ
കുരുമുളക് തരു തരിപ്പായി ചതച്ച് എടുത്തത്(പൊടിക്കരുത് ) – മൂന്ന് ടേബിള്‍സ്പൂണ്‍
നാരങ്ങ നീര് – രണ്ട് ടി സ്പൂണ്‍
സവാള നീളത്തില്‍ കനം കുറച്ച് അരിഞ്ഞത് – മൂന്ന്
തക്കാളി നീളത്തില്‍ അരിഞ്ഞത് ഒന്ന്
പച്ചമുളക് നടുകെ കീറിയത് അഞ്ച്
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – രണ്ട് ടീസ്പൂൺ
മഞ്ഞള്‍പ്പൊടി – അരടീസ്പൂൺ
ഗരംമസാല – ഒരുടീസ്പൂൺ
മല്ലി പൊടി – രണ്ട് ടീസ്പൂൺ
പെരുംജീരകം പൊടിച്ചത് – കാല് ടീസ്പൂൺ
എണ്ണ – ആവിശ്യത്തിന്
കറിവേപ്പില – രണ്ട് തണ്ട്
ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം:
കോഴിയിറച്ചി ചെറിയ കഷണങ്ങള്‍ ആക്കി നന്നായി കഴുകി വൃത്തിയാക്കി അതിലേക്ക് ചതച്ച് എടുത്ത കുരുമുളകും, മഞ്ഞള്‍പ്പൊടിയും നാരങ്ങ നീര് ചേര്‍ത്ത് നന്നായി തേച്ചു പിടുപ്പിക്കുക. എന്നിട്ട് ഇരുപതു മിനിറ്റ് ഫ്രിഡ്ജിൽ വെയ്ക്കുക.
അടി കട്ടിയുള്ള പത്രത്തിൽ എണ്ണ ചൂടാകി സവാള വഴറ്റുക, സവാള പകുതി വഴന്നു കഴിയുമ്പോൾ അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് ചേർത്ത് വഴറ്റുക സവാളയും ഇഞ്ചിവെളുത്തുള്ളിയും വഴന്നു കഴിയുമ്പോൾ കറിവേപ്പിലയും പച്ച മുളക് കീറിയതും ചേര്‍ക്കുക. കുറച്ച് ഉപ്പ് ചേര്‍ത്താല്‍ സവാള പെട്ടന്ന് വഴന്നു കിട്ടും. സവാളയുടെ നിറം ബ്രൌണ്‍ നിറമായി മാറി തുടങ്ങുമ്പോള്‍ തീ കുറച്ചു ഗരംമസാലയും മല്ലിപൊടിയും പെരുംജീരകവും ചേര്‍ത്ത് വഴറ്റുക. പൊടികൾ ചേർത്ത് വീണ്ടും വഴറ്റുമ്പോൾ കരിയാതെ ഇരിക്കാൻ തീ കുറച്ച് വെച്ച് അൽപ്പം എണ്ണ ഒഴിച്ച് കൊടുക്കുക. രണ്ട് ടീസ്പൂൺ മതി എണ്ണ. അതിനു ശേഷം അറിഞ്ഞു തക്കാളി ചേർക്കുക. ഒരു കൈ വെള്ളവും ചേർത്ത് ഒരു മിനിറ്റ് അടച്ചു വേവിക്കുക. തീ കുറച്ചു വെച്ച് വേണം വേവിക്കാൻ. അതിനു ശേഷം ചിക്കൻ ചേർത്ത് നന്നായി ഇളക്കുക. ആവിശ്യത്തിന് ഉപ്പു ചേർക്കുക. മസാല ചിക്കൻ കഷ്ണത്തിൽ മുഴുവനും പിടിച്ചു എന്ന് ഉറപ്പായ ശേഷം അര കപ്പ് വെള്ളം ചേര്‍ത്ത് അടച്ച് വെച്ച് വേവിക്കുക .ഇടക്ക് ഇളക്കാന്‍ മറക്കരുത് .വെള്ളം ആവശ്യത്തിന് ഉണ്ടന്ന് ഉറപ്പുവരുത്തുക .ഇറച്ചി നന്നായി വെന്തു കഴിയുമ്പോള്‍ അടപ്പ് മാറ്റി കുറച്ചു നേരം കൂടി ഇളക്കി വേവിക്കുക .അടിക്കു പിടിച്ചു കരിയാതെ സൂക്ഷിക്കുക. ചാറു കുറുകുമ്പോള്‍ തീ അണക്കുക. പെപ്പെര്‍ ചിക്കന്‍ റെഡിയായി. അല്‍പ്പം തണുത്ത ശേഷം രുചികരമായ പെപ്പെര്‍ ചിക്കന്‍ ചപ്പാത്തി ,അപ്പം ,ചോറ് ഇവയുടെ കൂടെ കഴിയ്ക്കാവുന്നതാണ്…
NB: ഓരോരുത്തരുടെയും എരിയുടെ അളവ് അനുസരിച്ച് കുരുമുളക്പൊടിയും പച്ചമുളക്കും ചേർക്കുക. ഇതിലെ അളവിൽ ആവിശ്യത്തിന് എരി കാണും.