14 February, 2021
കോഴി പക്കോറ

ചേരുവകള്‍
കോഴി എല്ല്കളഞ്ഞത് (ചെറുതായി മുറിച്ചത്)- അരക്കിലോ
ഉപ്പ്- ആവശ്യത്തിന്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- ഒരു ടീ സ്പൂണ്‍
കടലമാവ്- രണ്ട് കപ്പ്
ചുവന്ന മുളക് ചതച്ചത്- ഒരു ടീസ്പൂണ്‍
ജീരകം ചതച്ചത്- ഒരു ടീസ്പൂണ്‍
മല്ലി ചതച്ചത്- ഒരു ടീസ്പൂണ്‍
ചിക്കന്‍ മസാല-ഒരു ടീസ്പൂണ്‍
ഉണക്ക മാങ്ങ പൊടിച്ചത്- ഒരു ടീസ്പൂണ്‍
അനാര്‍ ഉണക്കി പൊടിച്ചത്- രണ്ട് ടീസ്പൂണ്‍
ബേക്കിംഗ് സോഡ- ഒരു നുള്ള്
മല്ലിയില അരിഞ്ഞത്- രണ്ട് ടേബിള്‍ സ്പൂണ്‍
പുതീന അരിഞ്ഞത്- രണ്ട് ടേബിള്‍ സ്പൂണ്‍
എണ്ണ-ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഇഞ്ചിയും വെളുത്തുള്ളിയും ഉപ്പും ചേര്‍ത്ത മിശ്രിതം കഴുകി വൃത്തിയാക്കിവച്ച കോഴിയില്‍ പുരട്ടി പത്ത് മിനുട്ട് മാറ്റിവെക്കുക. നാല് മുതല്‍ പതിമൂന്ന് വരെയുള്ള ചേരുവകള്‍ പാത്രത്തിലെടുത്ത് യോജിപ്പിക്കുക. ആവശ്യത്തിന് വെള്ളം ചേര്ത്ത്ദോശമാവിന്റെ പരുവത്തിലാക്കിയെടുക്കുക. കോഴിക്കഷ്ണങ്ങള്‍ ഇതില്‍ മുക്കി തിളച്ച എണ്ണയില്‍ വറുത്ത് കോരുക