"> കോട്ടയം മീന്‍ കറി (മീന്‍ മുളകിട്ടത്‌) | Malayali Kitchen
HomeRecipes കോട്ടയം മീന്‍ കറി (മീന്‍ മുളകിട്ടത്‌)

കോട്ടയം മീന്‍ കറി (മീന്‍ മുളകിട്ടത്‌)

Posted in : Recipes on by : Keerthi K J

ആവശ്യമുള്ള സാധനങ്ങള്‍

 

  • ആവോലി – 1 കിലോ
  • വെളുത്തുള്ളി – 200 ഗ്രാം
  • ഇഞ്ചി- 2 വലിയ കഷണം
  • ചുവന്നുള്ളി- 100 ഗ്രാം
  • കുടം പുളി- 4 കഷണം
  • കടുക്‌, ഉലുവ – അല്‍പം
  • മുളകു പൊടി – 4 ടേബിള്‍ സ്പൂണ്‍
  • കറിവേപ്പില
  • വെളിച്ചെണ്ണ- 4 സ്പൂണ്‍

 

ഉണ്ടാക്കുന്ന വിധം

ആവോലി വെട്ടി കഴുകി ചെറിയ കഷണങ്ങള്‍ ആക്കി വെക്കുക

ചുവന്നുള്ളി, വെളുത്തുള്ളി,1 കഷണം ഇഞ്ചി എന്നിവ ചതച്ചു മാറ്റി വെക്കുക

കുടം പുളി അല്‍പം ഉപ്പു ചേര്‍ത്തു വെള്ളത്തില്‍ ഇട്ടു വെക്കുക

കാഞ്ഞ മണ്‍ ചട്ടിയില്‍ 2 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു കടുക്‌, ഉലുവ ഇവ ഇട്ടു പൊട്ടിക്കുക. ഇതിലേക്കു ചതച്ചു വെച്ച കൂട്ടും, കറിവേപ്പിലയും ചേര്‍ത്തു നന്നായി വറുക്കുക.

വറുത്തെടുത്ത കൂട്ട്‌ തണുക്കുമ്പോള്‍ നല്ല വെണ്ണ പോലെ അരച്ചെടുക്കുക.

ചട്ടിയില്‍ 1 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു മുളകു പൊടി നന്നായി
മൂപ്പിക്കുക, പിന്നീട്‌ ചെറുതായരിഞ്ഞ ഇഞ്ചി, അരപ്പ്‌ എന്നിവ കൂടി
ചേര്‍ത്ത്‌ മൂപ്പിക്കുക.

ഇതിലേക്‌ക്‍ 1 കപ്പ്‌ വെള്ളം ഒഴിക്കുക.
അരപ്പു തിളക്കുമ്പോള്‍ മീന്‍ കഷണങ്ങള്‍ ഇട്ടു പുളിയും ചേര്‍ത്ത്‌ ചെറു തീയില്‍ നന്നായി വറ്റിച്ചെടുക്കുക.

വാങ്ങുമ്പോള്‍ 1 സ്പൂണ്‍ പച്ച വെളിച്ചെണ്ണ, കറി വേപ്പില ഇവ ചേര്‍ത്തു ചട്ടി ചുറ്റിച്ചു വാങ്ങുക.

മീന്‍ മുളകിട്ടത്‌ തയ്യാര്‍ !!!

Leave a Reply

Your email address will not be published. Required fields are marked *