"> നവാബി പുലാവ് | Malayali Kitchen
HomeRecipes നവാബി പുലാവ്

നവാബി പുലാവ്

Posted in : Recipes on by : Keerthi K J

ആവശ്യമുള്ള ചേരുവകള്‍

 

  • ചിക്കന്‍ – 1/2 കിലോ
  • മട്ടണ്‍ – 1/4 കിലോ
  • അരി-ബിരിയാണി/ബസ്മതി – 1/2 കിലോ
  • തൈര് – 1 കപ്പ്
  • പാല്‍ – 1 കപ്പ്
  • സവാള – 3 എണ്ണം
  • മുട്ട – 2 എണ്ണം
  • ഗ്രീന്‍ പീസ് – 1/2 കപ്പ്
  • ഇഞ്ചി – 1 വലിയ കഷണം
  • പനിനീര്‍ – 1 ടീസ്പൂണ്‍
  • നെയ്യോ എണ്ണയോ – വറുക്കാനാവശ്യമായത്
  • ഉപ്പ് – ആവശ്യത്തിന്

 

ഉണ്ടാക്കുന്ന രീതി

 

  • അരി കഴുകി 15 മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക.
  • പകുതി വേവിച്ച ശേഷം ഇറക്കി അടച്ചു വയ്ക്കുക.
  • ചിക്കനും മട്ടണും കഴുകി വൃത്തിയാക്കി വയ്ക്കുക.
  • മുട്ട പുഴുങ്ങിയെടുക്കുക.
  • സവാള നീളത്തിലരിയുക.
  • ഇഞ്ചിയും വെളുത്തുള്ളിയും പേസ്റ്റായി അരച്ചെടുക്കുക.
  • ചുവടു കട്ടിയുള്ള പാത്രത്തില്‍ നെയ്യോ എണ്ണയോ ഒഴിച്ചു ചൂടാക്കിയ ശേഷം സവാളയും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും നന്നായി വഴറ്റുക.
  • ഇതില്‍ ഇറച്ചി ചേര്‍ത്ത് നന്നായി ഇളക്കുക.
  • മൂന്നു കപ്പ് വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക.
  • വെള്ളം മൂന്നിലൊന്നായി വറ്റുമ്പോള്‍ അതിലേക്ക് കുറച്ച് നെയ്യും തൈരും ചേര്‍ക്കുക.
  • തൈര് നന്നായി ഇറച്ചിയിലേക്ക് പിടിക്കുന്നതു വരെ ചെറിയ തീയില്‍ വേവിക്കുക.
  • വേവിച്ചതിനു ശേഷം ഇറക്കി വച്ച് തണുത്താല്‍ ഒരു ടീസ്പൂണ്‍ പനിനീര്‍ ചേര്‍ക്കുക.
  • നല്ലവണ്ണം അടി കട്ടിയുള്ള പാത്രത്തില്‍ അടുക്കടുക്കായി ചോറും ഇറച്ചിയും ക്രമീകരിക്കുക.
  • അടിയിലും മുകളിലും ചോറിന്റെ അടുക്ക് തന്നെയായിരിക്കാന്‍ ശ്രദ്ധിക്കണം.
  • അതിനു ശേഷം ചെറു തീയില്‍ 15-20 മിനിറ്റ് വേവിക്കുക.
  • വറുത്തു കോരിയ സവാള,പുഴുങ്ങിയ മുട്ട മുറിച്ചത്,ഗ്രീന്‍ പീസ് വേവിച്ചത് എന്നിവ കൊണ്ട് അലങ്കരിച്ച് വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *