17 February, 2021
ചിക്കൻ അനാർക്കലി

ആവശ്യമായ സാധനങ്ങൾ
- ഇഞ്ചി – ഒരു സ്പൂൺ (അരിഞ്ഞത്)
- വെളുത്തുള്ളി – രണ്ട് സ്പൂൺ (അരിഞ്ഞത്)
- തക്കാളി – രണ്ട് സ്പൂൺ (അരിഞ്ഞത്) + രണ്ട് കഷ്ണം
- പച്ചമുളക് – രണ്ട് (അരിഞ്ഞത്)
- സവാള – രണ്ട് ടീസ്പൂൺ
- കസ്തൂരി മേത്തി – ആവശ്യത്തിന്
- മുളക് പൊടി – ഒരു സ്പൂൺ
- കുരുമുളക് പൊടി – 1/2 സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- ഖരം മസാല – 1/2 സ്പൂൺ
- മഞ്ഞൾപ്പൊടി – 1/2 സ്പൂൺ
- തൊണ്ടൻ മുളക് – രണ്ട് എണ്ണം
- പാം ഓയിൽ – 50 ഗ്രാം
- ചിക്കൻ – 300 ഗ്രാം
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് പാം ഓയിൽ ഒഴിക്കുക. സവാള, വെളുത്തുള്ളി അരിഞ്ഞത്, ഇഞ്ചി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത് എന്നിവ അതിലേക്ക് ഇടുക. അതിനുശേഷം കസ്തൂരി മേത്തി, തക്കാളി അരിഞ്ഞതും അതിലേക്ക് ചേർത്ത് വഴറ്റുക. അതിനുശേഷം അതിലേക്ക് 300 ഗ്രാം ചിക്കൻ ഇട്ട് ഇളക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക, മഞ്ഞൾപ്പൊടി, മുളക് പൊടി, കുരുമുളക് പൊടി, ഗരം മസാലയും ഒരു നുള്ള്. രണ്ട് തൊണ്ടൻ മുളക് തുടങ്ങിയവയും വേണം. തക്കാളിയുടെ രണ്ട് കഷ്ണം ആവാം. പാകത്തിന് വെള്ളം. അഞ്ച് മിനിട്ട് വേവിക്കുക.
ചിക്കൻ അനാർക്കലി റെഡി.