"> ചിക്കന്‍ ഫ്രൈ | Malayali Kitchen
HomeRecipes ചിക്കന്‍ ഫ്രൈ

ചിക്കന്‍ ഫ്രൈ

Posted in : Recipes on by : Keerthi K J

ചേരുവകൾ:

  • കോഴി (ഇടത്തരം വലുപ്പമുള്ളത്) – ഒന്ന്
  • ഇഞ്ചി (അരച്ചത്) – ഒന്നര കഷണം
  • വെളുത്തുള്ളി (അരച്ചത്) – എട്ട് അല്ലി
  • മുട്ട – നാലെണ്ണം (അടിച്ചത്)
  • റൊട്ടിപ്പൊടി – ആവശ്യത്തിന്
  • ഉപ്പ്-പാകത്തിന്
  • എണ്ണ – വറുക്കാന്‍
  • കുരുമുളക് പൊടി – ഒരു ടേ.സ്പൂണ്‍

പാകം ചെയ്യുന്ന വിധം:

അരച്ചുവെച്ച ഇഞ്ചിയും വെളുത്തുള്ളിയും ഉപ്പും തമ്മില്‍ യോജിപ്പിക്കുക.  കോഴിയിറച്ചി ഇടത്തരം വലുപ്പമുള്ള കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി ഈ അരപ്പും ചേര്‍ത്ത് പിടിപ്പിച്ച് കുരുമുളക് പൊടി വിതറി നന്നായിളക്കി വെക്കുക. ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിച്ചു വാങ്ങുക. കഷണങ്ങള്‍ കോരിയെടുത്ത് മുട്ടയില്‍ മുക്കി, റൊട്ടിപ്പൊടിയില്‍ ഉരുട്ടി ചൂടെണ്ണയില്‍ വറുത്ത് കരുകരുപ്പാക്കി കോരുക.

Leave a Reply

Your email address will not be published. Required fields are marked *