20 February, 2021
പുതിനച്ചമ്മന്തി

ചേരുവകള്‍
- പുതിനയില – രണ്ട് കപ്പ്
- ചുരണ്ടിയെടുത്ത തേങ്ങ – ഒരു കപ്പ്
- ഇഞ്ചി – കാലിഞ്ച് കഷണം
- ഉള്ളി – മൂന്നു ചുള
- മല്ലിയില – ഒരു കപ്പ്
- നാരങ്ങാനീര് – രണ്ട് ടേബിള്‍സ്പൂണ്‍
- ഉപ്പ് – പാകത്തിന്
- പച്ചമുളക് – മൂന്നെണ്ണം
- പുളിക്കാത്ത തൈര് – രണ്ട് ടേബിള്‍സ്പൂണ്‍
- വെള്ളം – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
നന്നായി കഴുകി തോര്‍ത്തിയെടുത്ത ഇലകള്‍ തൈര് ഒഴികെയുള്ള മറ്റു ചേരുവകളുമായി ചേര്‍ത്ത് മിക്സിയില്‍ ചമ്മന്തിപ്പരുവത്തില്‍ അരച്ചെടുക്കുക. ചമ്മന്തി കട്ടിയായിരിക്കുന്നുവെന്നു തോന്നിയാല്‍ മാത്രം ആവശ്യമെങ്കില്‍ രണ്ടോ മൂന്നോ ടേബിള്‍സ്പൂണ്‍ വെള്ളം ചേര്‍ത്ത് അരയ്ക്കാം. താത്പര്യമുണ്ടെങ്കില്‍ രണ്ട് ടേബിള്‍സ്പൂണ്‍ പുളിക്കാത്ത തൈര് ചേര്‍ക്കാം. റഫ്രിജറേറ്റില്‍ സൂക്ഷിച്ച് ആവശ്യത്തിനെടുത്ത് ഉപയോഗിക്കാം. ദോശ, ചപ്പാത്തി, ഇഡ്ഢലി, പൂരി തുടങ്ങിയവയ്ക്കൊപ്പവും സാന്ഡ്വിച്ച് സ്പ്രെഡായി ഉപയോഗിക്കാനും ഒന്നാന്തരമാണ്.
തേങ്ങാ ചേര്‍ക്കാതെയും പുതിനച്ചമ്മന്തിയുണ്ടാക്കാം. അപ്പോള്‍ വെള്ളം ചേര്‍ക്കേണ്ടതില്ല. നാരങ്ങാനീര് മാത്രം മതിയാകും. ചമ്മന്തിയുടെ പച്ചനിറം മാറാതിരിക്കാനും പുളിരസത്തിനുമാണ് നാരങ്ങാനീര് ചേര്‍ക്കുന്നത്.