21 February, 2021
ഉരുളകിഴങ്ങ് സ്റ്റ്യൂ

ചേരുവകൾ
- ഉരുളക്കിഴങ്ങ് – 3എണ്ണം
- സവാള – 1 വലുത് നീളത്തില്‍ അരിഞ്ഞത്
- പച്ചമുളക് – 5 എണ്ണം നീളത്തില്‍ അരിഞ്ഞത്
- ഇഞ്ചി – ഒരു ചെറിയ കക്ഷണം
- അരമുറി തേങ്ങയുടെ ഒന്നാം പാല് – ഒരു കപ്പ്
- രണ്ടാം പാല് – ഒരു കപ്പ്
- വെള്ളം ആവശ്യത്തിന്,
- കറിവേപ്പില ആവശ്യത്തിന്,
- ഉപ്പ്, വെളിച്ചെണ്ണ ഒരു ടീസ്പൂണ്‍
പാചകം ചെയ്യുന്ന രീതി
രണ്ടാം പാലില്‍ അരിഞ്ഞു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങും പച്ചമുളക്, സവാള, ഇഞ്ചി എന്നിവച്ചേര്‍ത്ത് വേവിക്കുക
വെന്തകിഴങ്ങിലേയ്ക്ക് ഒന്നാം പാല് ചേര്‍ത്തിളക്കി ചൂടാക്കുക. തിളച്ചു വരുന്നതിന് മുമ്പ് സ്റ്റൗ കെടുത്തണം. പിന്നീട് എണ്ണ ചൂടാക്കി കറിവേപ്പില താളിച്ച് കറിയിലേയ്ക്ക് ഒഴിക്കുക. ചെറു തീയില്‍ കറി ചൂടാക്കി കറിയിലേയ്ക്ക് അര ടീസ്പൂണ്‍ കുരുമുളക് പൊടി വിതരണം. ഏലയ്ക്ക പൊടിച്ചു ചേര്‍ത്താല്‍ നല്ല സ്വാദിഷ്ഠമായ മണം ലഭിക്കും. പൂരി, ചപ്പാത്തി എന്നിവയുടെ കറിയായി ഉപയോഗിക്കാം.