22 February, 2021
കാബേജ് തോരന്‍

ആവശ്യമുള്ള സാധനങ്ങള്‍
- കാബേജ് (അരിഞ്ഞത്) – 500ഗ്രാം
- തേങ്ങ – ഒരു പകുതി (ചിരകിയത്)
- പച്ചമുളക് – നാലെണ്ണം(നെടുകെ പിളർന്നത്)
- ഉപ്പ് – പാകത്തിന്
- കറിവേപ്പില – രണ്ട് തണ്ട്
- മഞ്ഞള്‍ - പാകത്തിന്
- കടുക് – 25ഗ്രാം
- വറ്റല്‍ മുളക് – രണ്ടെണ്ണം
- ഉഴുന്നുപരിപ്പ് – അര സ്പൂണ്‍
പാകം ചെയ്യുന്ന വിധം:
കാബേജ് അരിഞ്ഞതിലേയ്ക്കു തേങ്ങ ചിരകിയതും പച്ചമുളക് കീറിയതും മഞ്ഞളും പാകത്തിന് ഉപ്പും ചേർത്ത് നന്നായി തിരുമ്മുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക്, വറ്റല്‍ മുളക്, ഉഴുന്നു പരിപ്പ്, കറിവേപ്പില എന്നിവ ചേർത്ത് താളിക്കുക. ഇതിലേയ്ക്കു തിരുമ്മിയ കാബേജ് ചേർത്ത് അല്പം വെള്ളം തൂകി അടച്ചു വേവിയ്ക്കുക. മൂന്നു മിനുറ്റിനു ശേഷം മൂടി തുറന്ന് നന്നായി ഇളക്കുക. വെള്ളം പൂർണ്ണമായും വറ്റിയ ശേഷം അടുപ്പില്‍ നിന്നുമിറക്കുക.