"> ടോമ്മോട്ടോ എഗ്ഗ് റൈസ് | Malayali Kitchen
HomeRecipes ടോമ്മോട്ടോ എഗ്ഗ് റൈസ്

ടോമ്മോട്ടോ എഗ്ഗ് റൈസ്

Posted in : Recipes on by : Keerthi K J

ആവശ്യമുള്ള സാധനങ്ങള്‍ :

  • കോഴിമുട്ട 4- 5 എണ്ണം
  • ബസ്മതി അരി 1 കിലോ
  • തക്കാളി  ( ഒരു കിലോ അരിക്ക് അരകിലോ തക്കാളി )
  • സവാള (വലിയ ഉള്ളി ) 3- 4 എണ്ണം
  • ഇഞ്ചി : ചെറിയ ഒരു കഷണം
  • വെളുത്തുള്ളി : നാല് കഷണം
  • പെരുജീരകം : ഒരു നുള്ള്
  • പട്ട : ചെറിയ കഷണം
  • ടോമോട്ടോ പേസ്റ്റ് : 2 ടീസ്പൂണ്‍
  • മാജ്ജി : ഒരു പീസ്‌
  • ഓയില്‍ : ആവിശ്യത്തിന്
  • ഉപ്പു : പാകത്തിന്
  • മഞ്ഞള്‍പ്പൊടി  : 1 ടീസ്പൂണ്‍
  • മുളക് പോടി : 1 ടീസ്പൂണ്‍
  • പച്ചമുളക് :  5 എണ്ണം
  • കേരറ്റു : ചുരണ്ടിയത് അല്പം
  • മല്ലിചെപ്പ് : അല്പം

പാചകം ചെയ്യുന്ന വിധം :

ചെമ്പ്  അടുപ്പില്‍ വെച്ചു അതിലേക്കു ഓയില്‍ ഒയിക്കുക .
എണ്ണ ചൂടായ ശേഷം അതിലേക്കു ജീരകം ,പട്ട എന്നിവ ചേര്‍ക്കുക .
ശേഷം ഉള്ളിയിട്ട് ചുവക്കുന്നത് വരെ വയറ്റുക .

പിന്നീട്  തക്കാളി ചേര്‍ത്ത് നന്നായി വേവുന്നത്‌ വരെ ഇളക്കികൊണ്ടിരിക്കുക .
ശേഷം ഇഞ്ചി  ,പച്ചമുളക് ,വെളുത്തുള്ളി (ഒരല്‍പം ചതച്ചു ) എന്നിവ  ഇതില്‍ ചേര്‍ത്ത് വയറ്റുക .
ശേഷം ടോമോട്ടോ പേസ്റ്റ് ,മാജി ,ഉപ്പ് ,മഞ്ഞള്‍പ്പൊടി ,മുളക് പോടി  എന്നിവ ചേര്‍ത്ത് വീണ്ടും നന്നായി വയറ്റുക.

അരിക്ക് കണക്കാക്കി വെള്ളമോഴിക്കുക ( ഒരു ഗ്ലാസ് അരിക്ക് രണ്ടു ക്ലാസ് വെള്ളം )
കഴുകി വൃത്തിയാക്കിയ അരി , വെള്ളം തിളച്ച ശേഷം ഇതിലേക്ക് ചേര്‍ക്കുക .
പുഴുങ്ങിയ കോഴിമുട്ട ,ഒന്ന് വരിഞ്ഞ ശേഷം ഇതിലേക്ക് (അരിയില്‍ പൂഴ്ത്തി ) ചേര്‍ത്ത് പാത്രം നല്ലവണ്ണം മൂടി, ചെറു തീയില്‍ അര മണികൂര്‍  വെക്കുക ….

ചുരണ്ടിയ കേരറ്റ് ,മല്ലിചെപ്പ് എന്നിവ കൊണ്ട് മുകളില്‍ ഡക്കറേറ്റ് ചെയ്യുക ശേഷം ചൂടോടെ ഉപയോഗിക്കാം …

 

Leave a Reply

Your email address will not be published. Required fields are marked *