"> എഗ് വൈറ്റ് ഓംലറ്റ് | Malayali Kitchen
HomeRecipes എഗ് വൈറ്റ് ഓംലറ്റ്

എഗ് വൈറ്റ് ഓംലറ്റ്

Posted in : Recipes on by : Keerthi K J

ചേരുവകള്‍:
  • മുട്ടവെള്ള -ഒന്ന്
  • പാടനീക്കിയ പാല്‍ -ഒരു വലിയ സ്പൂണ്‍
  • ചീസ് ഗ്രേറ്റ് ചെയ്തത് -ഒരു ചെറിയ സ്പൂണ്‍
  • കുരുമുളകുപൊടി -കാല്‍ സ്പൂണ്‍
  • ചീര പൊടിയായി അരിഞ്ഞത് -അര കപ്പ്
  • ഉപ്പ് -പാകത്തിന്
  • ഓയില്‍ -പാകത്തിന്
തയാറാക്കുന്ന വിധം:
മുട്ടവെള്ള, പാല്‍, കുരുമുളകുപൊടി, ഉപ്പ് എന്നിവ നന്നായി അടിച്ചുചേര്‍ത്ത് ചൂടായ പാനില്‍ അല്‍പം ഓയിലൊഴിച്ച് ചീര നിരത്തി വാടിക്കഴിഞ്ഞാല്‍ അതിനു മുകളിലേക്ക് തയാറാക്കിയ മുട്ട മിശ്രിതം ഒഴിച്ച് പരത്തി ചെറുതീയില്‍ വേവിച്ച് അതിനുമുകളില്‍ ചീസ് വിതറി രണ്ടായി മടക്കി ചൂടോടെ ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *