"> മത്തി മുളകിട്ടത് | Malayali Kitchen
HomeRecipes മത്തി മുളകിട്ടത്

മത്തി മുളകിട്ടത്

Posted in : Recipes on by : Keerthi K J

ചേരുവകൾ

  •  മത്തി – 6 എണ്ണം
  •  കാശ്മീരിചില്ലി പൌഡർ 3 അല്ലെങ്കിൽ 4 സ്പൂണ്‍
  •  മഞ്ഞൾ പൊടി -അര സ്പൂണ്‍
  •  ഉലുവ- ഒരു നുള്ള്
  •  കടുക്
  •  ഇഞ്ചി – ചെറിയ കഷ്ണം
  •  കുഞ്ഞുള്ളി – 4 എണ്ണം
  •  വെളുത്തുള്ളി -3 എണ്ണം
  •  മല്ലിപൊടി -കാൽ സ്പൂണ്‍
  •  ഉപ്പ്‌ വെളിച്ചെണ്ണ്‍ , വേപ്പില
  •  ഉണക്ക മുളക് – 2 എണ്ണം
  •  കുടം പുളി -2 ചെറിയ കഷ്ണം (കുതിർത്തത് )

തയാറാക്കുന്നു വിധം

ചൂടായ വെളിച്ചെണ്ണയിൽ, ഉലുവയും, കടുകും, ഉണക്ക മുളകും മൂപ്പിക്കുക, ഇഞ്ചി, ഉള്ളി, വെളുതുള്ളി അരിഞ്ഞത് ചേർത്ത്മൂക്കാൻ തുടങ്ങുബോൾ , പൊടികൾ ., ചേർത്ത് കരിയാതെ ഇളക്കുക . കുടമ്പുളിയും ,ആവശ്യത്തിനു വെള്ളവും ചേർത്ത് തിളക്കുബോൾ ,ഉപ്പു ചേര്ക്കുക . മത്തിയും , വേപ്പിലയും (കറി വേപ്പില) ചേർക്കുക. വെന്തു അല്പം കുറികിയ പരുവത്തിൽ ആകുമ്പോൾ , പച്ച വെളിച്ചെണ്ണയും , വേപ്പിലയും (കറിവേപ്പില) ചേർത്ത് വാങ്ങാം

Leave a Reply

Your email address will not be published. Required fields are marked *