"> ഉണക്കച്ചെമ്മീന്‍ ചമ്മന്തി | Malayali Kitchen
HomeRecipes ഉണക്കച്ചെമ്മീന്‍ ചമ്മന്തി

ഉണക്കച്ചെമ്മീന്‍ ചമ്മന്തി

Posted in : Recipes on by : Keerthi K J

ആവശ്യമുള്ള സാധനങ്ങള്‍

  • ഉണക്കച്ചെമ്മീന്‍ – ഒരു കപ്പ്‌
  • തേങ്ങ ചിരകിയത്‌ – ഒരു കപ്പ്‌
  • ചെറിയ ഉള്ളി – പന്ത്രണ്ടെണ്ണം
  • മുളകുപൊടി – ഒരു ടേബിള്‍സ്‌പൂണ്‍
  • വാളന്‍പുളി – ഒരു നുള്ള്‌
  • വെളിച്ചെണ്ണ – ഒരു ടേബിള്‍സ്‌പൂണ്‍
  • ഉപ്പ്‌ – പാകത്തിന്‌

തയാറാക്കുന്നവിധം

ഉണക്കച്ചെമ്മീന്‍ എണ്ണ ചേര്‍ക്കാതെ വറുത്തശേഷം ചതച്ചെടുക്കുക. ഒരു ടേബിള്‍സ്‌പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി ചെറിയഉള്ളി വഴറ്റുക. തേങ്ങ ചിരകിയത്‌, മുളകുപൊടി എന്നിവ വഴറ്റുക. വാളന്‍പുളി ചേര്‍ക്കുക. ചെമ്മീന്‍ ചേര്‍ക്കുക. അല്‌പം വെളിച്ചെണ്ണകൂടി ചേര്‍ക്കുക.

Leave a Reply

Your email address will not be published. Required fields are marked *