"> ചെമ്മീന്‍ മുളക്‌ മസാലക്കറി | Malayali Kitchen
HomeRecipes ചെമ്മീന്‍ മുളക്‌ മസാലക്കറി

ചെമ്മീന്‍ മുളക്‌ മസാലക്കറി

Posted in : Recipes on by : Keerthi K J

ചേരുവകള്‍

1. ചെമ്മീന്‍ – 1/2 കിലോ
2. ഉള്ളി – 3 എണ്ണം
3. പച്ചമുളക്‌ – 4 എണ്ണം
4. ഇഞ്ചി, വെളുത്തുള്ളി ചതച്ചത്‌ – 1 ടീസ്‌പൂണ്‍ വീതം
5. മല്ലിപ്പൊടി – 3 ടീസ്‌പൂണ്‍
6. മുളകുപൊടി – 1 1/2 ടീസ്‌പൂണ്‍
7. മഞ്ഞള്‍പ്പൊടി – ഒരുടീസ്‌പൂണ്‍
8. കുരുമുളകുപൊടി – 1/2 ടീസ്‌പൂണ്‍
9. മല്ലിയില, കറിവേപ്പില – ആവശ്യത്തിന്‌
10. ഓയില്‍ – 1 1/2 ടേബിള്‍സ്‌പൂണ്‍
11. കട്ടിത്തേങ്ങാപ്പാല്‍ – 1 1/2 കപ്പ്‌
12. ഉപ്പ്‌ – ആവശ്യത്തിന്‌

തയാറാക്കുന്ന വിധം

ചെമ്മീനില്‍ മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്‌ എന്നിവ ചേര്‍ത്ത്‌ പൊരിച്ചെടുക്കുക. ഉള്ളി, പച്ചമുളക്‌, ഇഞ്ചി, വെളുത്തുള്ളി ചതച്ചത്‌ എന്നിവ വഴറ്റുക. ഇതിലേക്ക്‌ മസാലപ്പൊടികളും അരക്കപ്പ്‌ വെള്ളവും പൊരിച്ച ചെമ്മീനും ആവശ്യത്തിന്‌ ഉപ്പും ചേര്‍ത്ത്‌ തിളപ്പിക്കുക. തിള വന്നാല്‍ മല്ലിയിലയും കറിവേപ്പിലയും ചേര്‍ത്ത്‌ ഇറക്കിവയ്‌ക്കുക.

Leave a Reply

Your email address will not be published. Required fields are marked *