"> കൂര്‍ക്ക – ഉണക്കച്ചെമ്മീന്‍ ഉലര്‍ത്തിയത് | Malayali Kitchen
HomeRecipes കൂര്‍ക്ക – ഉണക്കച്ചെമ്മീന്‍ ഉലര്‍ത്തിയത്

കൂര്‍ക്ക – ഉണക്കച്ചെമ്മീന്‍ ഉലര്‍ത്തിയത്

Posted in : Recipes on by : Keerthi K J

ആവശ്യമുള്ള സാധനങ്ങള്‍

 

  • കൂര്‍ക്ക വൃത്തിയാക്കിയത്‌ – ഒരു കപ്പ്‌
  • ഉണക്കച്ചെമ്മീന്‍ – അരക്കപ്പ്‌
  • ചുവന്നുള്ളി നീളത്തിലരിഞ്ഞത്‌ – അരക്കപ്പ്‌
  • ഉണക്കമുളക്‌ കീറിയത്‌ – അഞ്ചെണ്ണം
  • തേങ്ങാക്കൊത്ത്‌ – കാല്‍കപ്പ്‌
  • ഉപ്പ്‌ – പാകത്തിന്‌
  • എണ്ണ, കറിവേപ്പില – പാകത്തിന്‌

 

തയാറാക്കുന്ന വിധം

കൂര്‍ക്ക പാകത്തിന്‌ വെള്ളവും ഉപ്പുമൊഴിച്ച്‌ വേവിക്കുക. ഉണക്കച്ചെമ്മീന്‍ വൃത്തിയാക്കി എണ്ണ തൊടാതെ വറുക്കുക. ഫ്രൈപാനില്‍ എണ്ണയൊഴിച്ച്‌ ചുവന്നുള്ളി, ഉണക്കച്ചെമ്മീന്‍, ഉണക്കമുളക്‌, തേങ്ങാക്കൊത്ത്‌, കറിവേപ്പില എന്നിവ വഴറ്റുക. ഇതിലേക്ക്‌ കൂര്‍ക്ക, ചെമ്മീന്‍ എന്നിവ ചേര്‍ത്ത്‌ ഉലര്‍ത്തിയെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *