"> താറാവു മപ്പാസ്‌ | Malayali Kitchen
HomeRecipes താറാവു മപ്പാസ്‌

താറാവു മപ്പാസ്‌

Posted in : Recipes on by : Keerthi K J

ആവശ്യമുള്ള സാധനങ്ങള്‍

 

  • താ­റാ­വ്‌ – ഒരു­കി­ലോ­
  • ചെ­മ­ന്നു­ള്ളി അരി­ഞ്ഞ­ത്‌ – അഞ്ചെ­ണ്ണം­
  • ഇ­ഞ്ചി­യ­രി­ഞ്ഞ­ത്‌ – 25 ഗ്രാം­
  • വെ­ളു­ത്തു­ള്ളി­യ­രി­ഞ്ഞ­ത്‌ – 25 ഗ്രാം­
  • പ­ച്ച­മു­ള­ക്‌ – 50 ഗ്രാം­
  • ക­ടു­ക്‌ – 1 ടേ­ബിള്‍ സ്‌­പൂണ്‍
  • ക­റു­വാ­പ്പ­ട്ട – 10 ഗ്രാം­
  • ഏ­ലം – 10 ഗ്രാം­
  • ത­ക്കോ­ലം – 10 ഗ്രാം­
  • ഉ­ണ­ക്ക­ക്കു­രു­മു­ള­ക്‌ – 5 ഗ്രാം­
  • മ­ഞ്ഞള്‍­പ്പൊ­ടി – അര ടേ­ബിള്‍ സ്‌­പൂണ്‍
  • മു­ള­കു­പൊ­ടി (അ­ധി­കം എരി­വി­ല്ലാ­ത്ത­ത്‌) – അര ടേ­ബിള്‍ സ്‌­പൂണ്‍
  • മ­ല്ലി­പ്പൊ­ടി – ഒരു ടേ­ബിള്‍ സ്‌­പൂണ്‍
  • ഫെ­ന്നല്‍­പ്പൊ­ടി – അര ടേ­ബിള്‍ സ്‌­പൂണ്‍
  • ക­റി­വേ­പ്പില – വേ­ണ്ട­ത്ര
  • ത­ക്കാ­ളി­യ­രി­ഞ്ഞ­ത്‌ – രണ്ടെ­ണ്ണം­
  • തേ­ങ്ങാ­പ്പാല്‍­ക്കു­ഴ­മ്പ്‌ – 400 മി­ല്ലീ­ലീ­റ്റര്‍
  • പാ­ച­ക­യെ­ണ്ണ – 50 മി­ല്ലീ­ലീ­റ്റര്‍

 

തയാറാക്കുന്ന വിധം

വെ­ടി­പ്പാ­ക്കി മു­റി­ച്ച താ­റാ­വു­ക­ഷ­ണ­ങ്ങള്‍ ഉപ്പും മഞ്ഞള്‍­പ്പൊ­ടി­യും ചേര്‍­ത്തു പു­ര­ട്ടി­യെ­ടു­ത്ത്‌, 20 മി­നി­റ്റു വയ്‌­ക്കു­ക. കു­ഴി­വു­ള്ള ഒരു പാന്‍ ചൂ­ടാ­ക്കി അര­പ്പു­തേ­ച്ച താ­റാ­വു­ക­ഷ­ണ­ങ്ങള്‍ അതി­ലി­ടു­ക. ഒന്ന്‌ എണ്ണ­തൂ­ക്ക­ണം. പി­ന്നെ അട­ച്ച്‌, സ്വര്‍­ണ­നി­റ­മാ­കും­വ­രെ വേ­വി­ക്കു­ക. മറ്റൊ­രു പാ­നില്‍ കടു­കു­താ­ളി­ച്ച്‌ ­മ­സാ­ല­ച്ചേ­രു­വ ചേര്‍­ത്ത്‌ ഉള്ളി­യും പച്ച­മു­ള­കും വെ­ളു­ത്തു­ള്ളി­യും ഇഞ്ചി­യും കറി­വേ­പ്പി­ല­യും മൂ­പ്പി­ച്ച്‌, മസാ­ല­പ്പൊ­ടി­ക­ളും ചേര്‍­ത്ത്‌ ഒരു മി­നി­റ്റു വയ്‌­ക്കു­ക. തക്കാ­ളി­യ­രി­ഞ്ഞ­തും ചേര്‍­ത്തു നന്നാ­യി വേ­വി­ച്ചെ­ടു­ക്കു­ക.

ഇ­നി താ­റാ­വും ഇതില്‍­ച്ചേര്‍­ത്ത്‌ വേ­ണ്ട­ത്ര വെ­ള്ള­വു­മൊ­ഴി­ച്ച്‌, പാ­തി തേ­ങ്ങാ­പ്പാ­ലും ചേര്‍­ത്ത്‌ വേ­ണ്ട­ത്ര ഉപ്പു­മി­ട്ട്‌ വേ­വി­ക്കു­ക. നന്നാ­യി വെ­ന്തു­ക­ഴി­ഞ്ഞാല്‍ ബാ­ക്കി­യു­ള്ള തേ­ങ്ങാ­പ്പാ­ലും ചേര്‍­ത്ത്‌ ഒന്നു തി­ള­പ്പി­ച്ചെ­ടു­ക്കു­ക.  താ­റാ­വു­മ­പ്പാ­സു റെ­ഡി­!

Leave a Reply

Your email address will not be published. Required fields are marked *