"> വെള്ളെപ്പവും കോഴികറിയും | Malayali Kitchen
HomeRecipes വെള്ളെപ്പവും കോഴികറിയും

വെള്ളെപ്പവും കോഴികറിയും

Posted in : Recipes on by : Keerthi K J

വെള്ളയപ്പം

ആവശ്യമുള്ള സാധനങ്ങൾ

 • പച്ചരി – 2 കപ്പ്‌
 • തേങ്ങ – അര കപ്പ്‌
 • ഈസ്റ്റ്‌ – അര ടീസ്പൂണ്‍
 • പശുവിൻ പാല്‍ – കാല്‍ കപ്പ്‌
 • പഞ്ചസാര – 6 ടീസ്പൂണ്‍
 • ഉപ്പ്‌ – പാകത്തിന്‌

തയ്യാറാക്കുന്ന വിധം:

1. പച്ചരി ഏകദേശം 8 മണിക്കൂര്‍ കുതിര്‍ക്കുക.

2. കുതിര്‍ത്ത 1 കപ്പ്‌ അരിയും അര കപ്പ്‌ തേങ്ങായും മിക്സ്‌ ചെയ്തു നല്ലത്‌ പോലെ അരക്കുക.

3. ബാക്കി അരി അരച്ച്‌ , അതില്‍ നിന്നും 2 സ്പൂണ്‍ എടുത്ത്‌ കപ്പു കാച്ചുക (കുറുക്കുക)

4. അര ടീസ്‌ സ്പൂണ്‍ ഈസ്റ്റും 3 ടീസ്‌ സ്പൂണ്‍ പഞ്ചസരയും ചെറു ചൂടു വെള്ളത്തില്‍ കലക്കി 15 മിനിറ്റ്‌ വയ്ക്കുക.

4. കപ്പു കാച്ചിയതു തണുത്തതിനു ശേഷം, അരച്ചമാവും, കപ്പ്‌ കാച്ചിയതും ഈസ്റ്റ്‌ കലക്കിയതും നല്ലതുപോലെ മിക്സ്‌ ചെയ്ത്‌ 10 മണിക്കൂര്‍ വയ്ക്കുക.

5. 10 മണിക്കൂറിനു ശേഷം കാല്‍ കപ്പ്‌ പാലും, 3 ടീസ്സ്പൂണ്‍ പഞ്ചസാരയും മിക്സുചെയ്ത്‌ അര മണിക്കൂര്‍ വയ്ക്കുക.

6. അര മണിക്കൂറിനു ശേഷം പാകത്തിനു ഉപ്പ്‌ ചേര്‍ത്ത്‌, അപ്പം ചുടാം. (ഒരു തവി മാവ്‌ ചൂടായ അപ്പച്ചട്ടിയിലോ ഫ്രയിങ് പാനിലോ) ഒഴിച്ച്‌, 15 സെക്കന്റിനു ശേഷം അപ്പച്ചട്ടി ഒന്നു ചുറ്റിച്ചു അടച്ചു വയ്ക്കുക

കുറിപ്പ്: മാവ്‌ അരക്കുന്ന സമയത്ത്‌, പരമാവധി വെള്ളം കുറച്ച്‌ അരയ്ക്കുക.

നാടന്‍ കോഴി കറി

ആവശ്യമുള്ള സാധനങ്ങൾ

 

 • ചിക്കന്‍ (ചെറിയ കക്ഷണം ആക്കി മുറിച്ചത്) – ഒരു കിലോ
 • ഇഞ്ചി- ചെറിയ കക്ഷണം ആയി മുറിച്ചത്
 • വെളുത്തുള്ളി – 5 അല്ലി, ചെറുതായി കീറി എടുത്തത്
 • പച്ചമുളക് – 4 , രണ്ടായി കീറിയത്
 • ചെറിയ ഉള്ളി – 500 ഗ്രാം,രണ്ടായി കീറിയത്
 • തക്കാളി – ഒരെണ്ണം
 • തേങ്ങാ – ചെറിയ കക്ഷണങ്ങള്‍ ആയി മുറിച്ചത്
 • തേങ്ങാപാല്‍ , അല്ലെങ്കില്‍ , തൈര് – 1/2 ഗ്ലാസ്സ്
 • കറിവേപ്പില – 2 ഇതള്‍
 • മസാല കൂട്ട്, പട്ട ,ഗ്രാമ്പു തുടങ്ങിയവ
 • മുളകു പൊടി – രണ്ട് സ്പൂണ്‍
 • മല്ലി പൊടി – രണ്ട് സ്പൂണ്‍
 • മഞ്ഞള്‍ പൊടി – 1/2 സ്പൂണ്‍
 • കുരുമുളകു പൊട – 1 സ്പൂണ്‍
 • മസാല പൊടി – 1 സ്പൂണ്‍

ഇതെല്ലാം നന്നായി മിക്സ് ചൈയ്തു ഒരു പേസ്റ്റ് ഉണ്ടാക്കുക.

ഉണ്ടാക്കേണ്ട വിധം

ആദ്യം, ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ചൂടായി വരുമ്പോള്‍ അതില്‍ മുറിച്ചു വച്ച ചിക്കന്‍ ഇട്ടു നന്നായി ഇളക്കുക, ഒരു ചെറിയ ചൂടില്‍ ഒരു 10 മിനിറ്റ് ഇളക്കുക, ചിക്കന്‍ നല്ല വെള്ള നിറം ആകുന്ന വരെ ഇത് തുടരണം.ഇനി, വേറൊരു പാത്രത്തില്‍ എണ്ണ ഒഴിച്ച് അതു ചൂടാകുമ്പോല്‍ ഇഞ്ചിയും വെളുത്തുള്ളിയും ഇടുക, ഒന്നു നിറം മാറി വരുമ്പോള്‍, പച്ച മുളക്, തേങ്ങ മുറിച്ചതും, കറിവ്വേപ്പിലയും ഇട്ട് ഇളക്കി തേങ്ങയുടെ നിറം മാറി വരുംപ്പോള്‍ ഉള്ളി അരിഞ്ഞതു ഇടുക.നന്നായി വഴറ്റി, നല്ല ബ്രൌണ്‍ നിറം ആകുമ്പോൾ, ഉപ്പ് ആവശ്യത്തിനു ചേർക്കുക .പിന്നെ തക്കാളിയും, പട്ടയും, ഗ്രാമ്പുവും ചേര്‍ത്ത് ഇളക്കി അല്പ നേരം അടച്ചു വൈക്കുക. അതില്‍ ചിക്കനും മസാല പേസ്റ്റും ചേര്‍ത്തു ഇളക്കി, അടച്ചു വച്ചു വേവിക്കുക, വെള്ളം ചേര്‍ക്കരുത്.

ചിക്കന്‍ നന്നായി വെന്തു കഴിയുമ്പോള്‍ തേങ്ങാപലോ , തൈരോ ചേര്‍ത്തു ഇളക്കുക.ഇനി ചൂടോടെ പാത്രത്തിലേക്ക് വിളമ്പി ആവശ്യാനുസരണം കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *