"> പാലപ്പം | Malayali Kitchen
HomeRecipes പാലപ്പം

പാലപ്പം

Posted in : Recipes on by : Keerthi K J

ആവശ്യമുള്ള സാധനങ്ങള്‍

പച്ചരി – 3 കപ്പ്‌
വെള്ളം- 2 കപ്പ്‌
ചോറ്‌ – 1/2 കപ്പ്‌
കട്ടിത്തേങ്ങാപ്പാല്‍ – 2 കപ്പ്‌
പഞ്ചസാര – 3 ടേബിള്‍ സ്‌പൂണ്‍
ഉപ്പ്‌- പാകത്തിന്‌
ചൂടുപാല്‍ -1/4 കപ്പ്‌
യീസ്‌റ്റ്- 1 ടീസ്‌പൂണ്‍
വെള്ളം – 2 കപ്പ്‌

തയ്യാറാക്കുന്നവിധം

ഗ്രൈന്‍ഡറില്‍ അരിയും രണ്ടു കപ്പ്‌ വെള്ളവും ഒഴിച്ച്‌ നന്നായി അരയ്‌ക്കുക. ഇത്‌ ഒരു വലിയ പാത്രത്തില്‍ എടുത്ത്‌ തേങ്ങാപ്പാല്‍, പഞ്ചസാര, ഉപ്പ്‌ എന്നിവ യോജിപ്പിക്കുക. യീസ്‌റ്റും ചൂടുപാലും ഇതിലേക്ക്‌ ചേര്‍ത്ത്‌ ഇളക്കുക. മാവ്‌ പുളിച്ചു പൊങ്ങുന്നതിന്‌ ഒരു രാത്രി പാത്രം മൂടിവയ്‌ക്കുക. പിന്നീട്‌ ചുടാന്‍ പാകത്തിലുള്ള അയവില്‍ നീട്ടുക.
നേരിയ തീയില്‍ അപ്പച്ചട്ടി ചൂടാക്കി എണ്ണ പുരട്ടുക. അരക്കപ്പ്‌ മാവ്‌ ഒഴിച്ച്‌ അപ്പച്ചട്ടി വട്ടത്തില്‍ ചുറ്റിച്ച്‌ മൂടി വയ്‌ക്കുക. അപ്പം വെന്ത്‌ ചുറ്റിനും ബ്രൗണ്‍ നിറത്തില്‍ ‘ലേസ്‌’ പോലെ ആവുന്നതു വരെ മൂടിവച്ച്‌ വേവിക്കുക. പിന്നീട്‌ ഇളക്കിയെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *