28 February, 2021
ബീഫ് അസ്സാഡോ
Posted in : Recipes on by : Keerthi K J
ആവശ്യമുള്ള സാധനങ്ങള്‍
01. ബീഫ് – ഒരു കിലോ
02. ഉപ്പ് – പാകത്തിന്
വിനാഗിരി – 100 മില്ലി
ഇഞ്ചി അരച്ചത് – 50 ഗ്രാം
വെളുത്തുള്ളി അരച്ചത് – 50 ഗ്രാം
ഗ്രാമ്പൂ – രണ്ടു ഗ്രാം
കറുവാപ്പട്ട – രണ്ടു ഗ്രാം
ജീരകം – രണ്ടു ഗ്രാം
മഞ്ഞള്‍പ്പൊടി – രണ്ടു ഗ്രാം
03. എണ്ണ – 200 മില്ലി
04. സവാള അരിഞ്ഞത് – 100 ഗ്രാം
05. തക്കാളി അരിഞ്ഞത് – 100 ഗ്രാം
പച്ചമുളക് അരിഞ്ഞത് – രണ്ടു ഗ്രാം
വറ്റല്‍മുളക് അരിഞ്ഞത് – രണ്ടു ഗ്രാം
പാകം ചെയ്യുന്ന വിധം
01. ഇറച്ചി മുഴുവനോടെ തന്നെയെടുത്തു മൂര്‍ച്ചയുള്ള കത്തികൊണ്ട് അങ്ങിങ്ങായി കുത്തിയശേഷം രണ്ടാമത്തെ 02. ചേരുവ പുരട്ടി, ഒരു രാത്രി മുഴുവന്‍ ഫ്രിഡ്ജില്‍ വയ്ക്കുക.
03. പിറ്റേന്ന് ഒരു വലിയ പാനില്‍ എണ്ണ ചൂടാക്കി, സവാള വഴറ്റുക. ഇതില്‍ അഞ്ചാമത്തെ ചേരുവ ചേര്‍ത്തു വഴറ്റുക.
04. നന്നായി വഴന്നശേഷം പുരട്ടിവച്ചിരിക്കുന്ന ബീഫ് ചേര്‍ത്ത് പുറംവശം ഗോള്ഡന്ബ്രൗണ് നിറമാകും വരെ വറുക്കുക.
05. പിന്നീട് അടച്ചുവച്ച്, ചെറുതീയിലാക്കി വയ്ക്കുക. ബീഫില്‍ നിന്നുള്ള വെള്ളം ഊറിവരണം.
06. പിന്നീട്, അരലീറ്റര്‍ ചൂടുവെള്ളം ചേര്‍ത്തു വേവിക്കുക. ഉപ്പും എരിവും പാകത്തിനാക്കുക. ചൂടാറിയശേഷം, 07. മസാലയില്‍ നിന്നു പുറത്തെടുത്തു, കനംകുറച്ചു സ്ലൈസ് ചെയ്യുക.
08. ബീഫ് തയാറാക്കിയ മസാല, മുകളില്‍ ഒഴിച്ചു ബ്രെഡിനൊപ്പം വിളമ്പുക.