1 March, 2021
ബീഫ് ചോപ്സ്
Posted in : Recipes on by : Keerthi K J
ആവശ്യമുള്ള സാധനങ്ങള്‍
ബീഫ് (മിന്‍സ് ചെയ്തത്) – ഒരു കിലോ
സവാള (പൊടിയായി കൊത്തിയരിഞ്ഞത്) – രണ്ട് കപ്പ്
പച്ചമുളക് (പൊടിയായി അരിഞ്ഞത്) – നാല് ടേബിള്‍സ്പൂണ്‍
ഇഞ്ചി – രണ്ട് (വലുത്)
കുരുമുളകുപൊടി – രണ്ട് ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – ഒരു ടീസ്പൂണ്‍
സോസ് – രണ്ട് ടീസ്പൂണ്‍
വിനാഗിരി – രണ്ട് ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
പൊരിക്കടല പൊടിച്ചത് – ഒരു കപ്പ്
തേങ്ങ അരച്ചത് – ഒരു കപ്പ്
മുട്ടയുടെ വെള്ള അടിച്ചത് – നാല്
റൊട്ടിപ്പൊടി – പാകത്തിന്
തയാറാക്കുന്ന വിധം
ഇറച്ചിക്കൊപ്പം സവാള, പച്ചമുളക്, ഇഞ്ചി, കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി, സോസ്, വിനാഗിരി, ഉപ്പ്, പൊരിക്കടല പൊടിച്ചത്, തേങ്ങ അരച്ചത് എന്നീ ചേരുവകള്‍ യോജിപ്പിച്ച് വയ്ക്കുക. ഇതില്‍നിന്നും കുറേശ്ശെ വീതം എടുത്ത് ചെറിയ ഉരുളകളാക്കിയതിനുശേഷം പരത്തിയെടുക്കുക. ഇതിന്റെ മീതെ മുട്ട പതപ്പിച്ചതും റൊട്ടിപ്പൊടിയും ഒരുപോലെ പുരട്ടി ബീഫ് ചോപ്സ് വറുത്തുകോരുക. സോസിനൊപ്പം ചൂടോടെ വിളമ്പാം.