3 March, 2021
ചീസ് കേക്ക്

ചേരുവകൾ:
- കേക്ക് (ഗീ കേക്ക്)-500 ഗ്രാം
- ഓറഞ്ച് ജ്യൂസ്-അരക്കപ്പ്
- ഫ്രഷ് ക്രീം-400 ഗ്രാം
- ചീസ് സ്പ്രെഡ്-400 ഗ്രാം
- പാല്-അരക്കപ്പ്
- പഞ്ചസാര-ആറ് ടേബ്ള്‍ സ്പൂണ്‍
- ചെറുനാരങ്ങാ നീര്-ഒരു ടേബ്ള്സ്പൂണ്
- ജലാറ്റിന്‍-90 ഗ്രാം
- വെള്ളം-അരക്കപ്പ്
- വാനില എസ്സന്‍സ്-ഒരു ടീസ്പൂണ്‍
- പൈനാപ്പിള്‍-ഒരു ടിന്
- പൈനാപ്പിള്‍ ജെല്ലി-ഒരു പാക്കറ്റ്
പാകം ചെയ്യുന്ന വിധം:
കേക്ക് ട്രേയില്‍ ബട്ടര്‍ പേപ്പര്‍ വിരിക്കുക. ഇതിലേക്ക് പൊടിച്ചുവെച്ച കേക്ക് മിശ്രിതം നിരത്തുക. ഇതിനുമുകളില്‍ ഓറഞ്ച് ജ്യൂസ് ഒഴിച്ച് ഫ്രിഡ്ജില്‍വെച്ച് തണുപ്പിക്കുക. ജലാറ്റിന്‍ അരക്കപ്പ് തിളച്ച വെള്ളത്തില്‍ നന്നായി അലിയിക്കുക. മൂന്നുമുതല്‍ ഏഴുവരെയുള സാധനങ്ങള്‍ ചേര്‍ത്ത് നന്നായി അടിക്കുക. ഇതിലേക്ക് അലിഞ്ഞ ജലാറ്റിനും വാനില എസന്‍സും ചേര്‍ക്കുക. ഈ മിശ്രിതം തണുപ്പിച്ച കേക്ക് ട്രേയില്‍ ഒഴിച്ച് ഫ്രിഡ്ജില്‍ അരമണിക്കൂര്‍ വെക്കുക. അതിനുശേഷം പൈനാപ്പിള്‍ ഇതിന്റ മീതെ നിരത്തുക. പിന്നീട് തയാറാക്കിവെച്ച ജെല്ലി ഒഴിക്കുക. ഇത് വീണ്ടും അരമണിക്കൂര്‍ കൂടി ഫ്രിഡ്ജില്‍ വെക്കണം. പിന്നീട് പുറത്തെടുത്ത് മുറിച്ച് ഉപയോഗിക്കാം.