"> കാരറ്റ് കേക്ക് | Malayali Kitchen
HomeRecipes കാരറ്റ് കേക്ക്

കാരറ്റ് കേക്ക്

Posted in : Recipes on by : Keerthi K J

ചേരുവകൾ 

  • കാസ്റ്റര്‍ ഷുഗര്‍  – 450 ഗ്രാം
  • വെജിറ്റബിള്‍ ഓയില്‍  – 250 മില്ലി
  • മുട്ട  – നാല്
  • ഗ്രേറ്റ് ചെയ്ത കാരറ്റ് –  225 ഗ്രാം
  • മൈദ  – 225 ഗ്രാം
  • സോഡാപ്പൊടി  – ഒന്നര ടീസ്പൂണ്‍
  • ബേക്കിങ് പൗഡര്‍  –  ഒന്നര ടീസ്പൂണ്‍
  • മസാലക്കൂട്ട് പൊടിച്ചത് –  ഒരു ടീസ്പൂണ്‍
  • കറുവാപ്പട്ട പൊടിച്ചത് –  ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഓവന്‍ 190 ഡിഗ്രിയില്‍ പ്രീഹീറ്റ് ചെയ്യുക. കേക്ക് ടിന്നില്‍ ബട്ടറും മാവും തൂകിവെക്കുക. കാസ്റ്റര്‍ ഷുഗര്‍, വെജിറ്റബിള്‍ ഓയില്‍, മുട്ട, കാരറ്റ് എന്നിവ മിക്‌സിങ് ബൗളിലിട്ട് രണ്ട് മിനുട്ട് യോജിപ്പിക്കുക. ബാക്കി ചേരുവ മറ്റൊരു പാത്രത്തിലിട്ട് യോജിപ്പിക്കുക. ഇതിലേക്ക് കാരറ്റിന്റെ കൂട്ട് ചേര്‍ത്ത് നന്നായി ഇളക്കുക. കേക്ക് ടിന്നില്‍ മാവ് നന്നായി നിരത്തി 35-45 മിനുട്ട് ബേക്ക് ചെയ്യുക. വയര്‍ റാക്കില്‍ കേക്ക് ടിന്‍ വെച്ച് 10 മിനുട്ട് തണുക്കാന്‍ അനുവദിക്കുക. ശേഷം കേക്ക് ടിന്നില്‍ നിന്ന് മാറ്റി വയര്‍ റാക്കില്‍തന്നെ വെച്ച് കേക്ക് നന്നായി തണുപ്പിക്കുക.

 

Leave a Reply

Your email address will not be published. Required fields are marked *