"> ഹോട്ട് ആൻഡ് സോർ ചിക്കൻ സൂപ്പ് | Malayali Kitchen
HomeRecipes ഹോട്ട് ആൻഡ് സോർ ചിക്കൻ സൂപ്പ്

ഹോട്ട് ആൻഡ് സോർ ചിക്കൻ സൂപ്പ്

Posted in : Recipes on by : Keerthi K J

ചേരുവകൾ

  • ചിക്കൻ സ്റ്റോക്ക്  – നാല് കപ്പ്
  • ചിക്കൻ കഷ്ണം നുറുക്കിയത് – കാൽ കപ്പ്
  • ബീൻസ്, കാരറ്റ് അരിഞ്ഞത് –  കാൽ കപ്പ്
  • ബാംബൂഷൂട്ട് അരിഞ്ഞത്  –  കാൽ കപ്പ്
  • ബ്ലാക്ക് മഷ്റൂം അരിഞ്ഞത്  –  കാൽ കപ്പ്
  • സോയാ സോസ് – അര ടീസ്പൂൺ
  • മുട്ട വെള്ള  –  ഒന്ന്
  • കുരുമുളകുപൊടി  –  അര ടീസ്പൂൺ
  • വിനിഗർ ചില്ലി ഓയിൽ  –  അര ടീസ്പൂൺ
  • കോൺഫ്ലോർ  –  നാല് ടീസ്പൂൺ
  • ഉപ്പ് ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചിക്കൻ സ്റ്റോക്കിൽ ചിക്കൻ കഷ്ണവും പച്ചക്കറികളും ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് മുട്ടയുടെ വെള്ള അടിച്ചത് നൂലുപോലെ ഒഴിക്കുക. അല്പം വെള്ളത്തിൽ കലക്കിയ കോൺഫ്ലോർ ഒഴിച്ച് ചെറുതീയിൽ ബാക്കി ചേരുവകൾ ചേർത്തിളക്കി വാങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *