"> പൈനാപ്പിള്‍ പായസം | Malayali Kitchen
HomeRecipes പൈനാപ്പിള്‍ പായസം

പൈനാപ്പിള്‍ പായസം

Posted in : Recipes on by : Keerthi K J

ചേരുവകള്‍

  • പൈനാപ്പിള്‍ (തൊലികളഞ്ഞത്) – 200 ഗ്രാം
  • ശര്‍ക്കര (പൊടിച്ചത്) – അരക്കപ്പ്
  • വെള്ളം – അരക്കപ്പ്
  • തേങ്ങാപ്പാല്‍ – ഒരു കപ്പ്
  • ഏലയ്ക്കാ (പൊടിച്ചത്) – അര ടേബിള്‍ സ്പൂണ്‍
  • കശുവണ്ടി – 15 എണ്ണം
  • ഉണക്ക മുന്തിരി – 18 എണ്ണം
  • നെയ്യ് – ഒരു ടേബിള്‍ സ്പൂണ്‍

 

തയ്യാറാക്കുന്ന രീതി

ഒരു പാനില്‍ നെയ്യ് ചൂടാക്കി കശുവണ്ടി വരട്ടിയെടുക്കുക. അതേ പാനില്‍ ഉണക്കമുന്തിരിയും വരട്ടിയെടുക്കുക. പാനില്‍ ചെറുതായി നുറുക്കിയ പൈനാപ്പിള്‍ ഇട്ട് 3 മിനിറ്റ് നന്നായി വഴറ്റണം. ശേഷം ശര്‍ക്കര ചേര്‍ക്കാം. ശര്‍ക്കര ചേര്‍ത്തതിനു ശേഷം അരക്കപ്പ് വെള്ളം ചേര്‍ക്കണം. ചെറിയ തീയില്‍ നന്നായി തിളപ്പിക്കുക. 6 മിനിറ്റ്. ഏലയ്ക്ക പൊടി ചേര്‍ക്കുക
തേങ്ങാപ്പാല്‍ ചേര്‍ക്കാം. നന്നായി തിളപ്പിച്ചതിനുശേഷം തീ കുറച്ച് പായിസത്തിലേക്ക് വറുത്തു വെയ്ച്ചിരിക്കുന്ന ഉണക്ക മുന്തിരിയും കശുവണ്ടിയും ചേര്‍ക്കണം.

Leave a Reply

Your email address will not be published. Required fields are marked *