"> പാലട പ്രഥമൻ | Malayali Kitchen
HomeRecipes പാലട പ്രഥമൻ

പാലട പ്രഥമൻ

Posted in : Recipes on by : Keerthi K J

ചേരുവകകൾ

  • പാലട – 1/4 കപ്പ്
  • പാല്‍ – 4 കപ്പ്
  • വെള്ളം – 2 കപ്പ്
  • കണ്ടന്‍സ്ഡ് മിൽക് – 1 കപ്പ്
  • പഞ്ചസാര – 1/2 കപ്പ്
  • നെയ്യ് – 2 ടീ. സ്പൂണ്‍
  • അണ്ടിപരിപ്പ് – 5 എണ്ണം
  • ഉണക്ക മുന്തിരി – 10 എണ്ണം
  • ഏലക്ക – 3 എണ്ണം

തയ്യാറാക്കുന്ന വിധം

മൂന്നുകപ്പ് വെള്ളം തിളപ്പിച്ച് അതിൽ അട ഇട്ട് മുപ്പത് മിനുട്ട് നേരം അടച്ചുവക്കുക. ചൂടാക്കിയ നെയ്യിൽ, പിളർന്ന അണ്ടിപരിപ്പിട്ട് ചൂടാക്കുക. അതിലേക്ക് മുന്തിരിങ്ങയിട്ട് ബ്രൗൺ നിറമാകുമ്പോൾ, പോടിച്ച ഏലക്കായ് കൂടി ചേർത്ത് ചൂടാക്കുക. വെള്ളം വാർത്ത് കളഞ്ഞ അട ഇതിലേക്കിട്ട് അഞ്ച് മിനുട്ട് നേരം ഫ്രൈ ചെയ്യുക. ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ പാലും വെള്ളവും ചേർത്ത് തിളപ്പിക്കുക. അതിലേക്ക് വേവിച്ച അട ഇട്ട്, തീ കുറച്ച് നന്നായി ഇളക്കുക. വെള്ളവും പാലും 2/3 കുറയുന്നതുവരെ ഇളക്കി ഏതാണ്ട് ഒരു മണിക്കൂറോളം അട നന്നായി വേവിക്കുക. പിന്നീട് കണ്ടൻസ്ഡ് മിൽക്കു കൂടി ഒഴിച്ച് ഏഴു മിനുട്ട് നേരം കൂടി വേവിച്ച് പഞ്ചസാര ചേർത്ത് നന്നായി ഇളക്കി വാങ്ങുക. പാലട പ്രഥമൻ തയ്യാർ.

Leave a Reply

Your email address will not be published. Required fields are marked *