"> മാങ്ങാ പുഡിംഗ് | Malayali Kitchen
HomeRecipes മാങ്ങാ പുഡിംഗ്

മാങ്ങാ പുഡിംഗ്

Posted in : Recipes on by : Keerthi K J

ചേരുവകൾ

 • മാങ്ങാ പൾപ്പ് – ഒന്നര കപ്പ്
 • പഞ്ചസാര – മുക്കാൽ കപ്പ്
 • വെള്ളം – മുക്കാൽ കപ്പ്
 • ജൈലറ്റിൻ – ഒന്നര വലിയ സ്പൂൺ
 • വെള്ളം – നാലു വലിയ സ്പൂൺ
 • മുട്ടവെള്ള – മൂന്നു മുട്ടയുടേത്
 • പഞ്ചസാര – നാലു വലിയ സ്പൂൺ
 • ക്രീം അടിച്ചത് – അരക്കപ്പ്
 • മാങ്ങാക്കഷണങ്ങൾ, വറുത്ത കശുവണ്ടി, ചെറി-അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

 • പഞ്ചസാരയും വെള്ളവും ചേർത്തു തിളപ്പിച്ചു പാനിയാക്കുക. ഇതിലേക്ക് മാങ്ങാപൾപ്പും ചേർത്തു തുടരെയിളക്കി, കസ്റ്റേർഡ് പരുവത്തിലാക്കുക.
 • ജൈലറ്റിൻ വെള്ളത്തിൽ കുതിർത്ത ശേഷം ചൂടുവെള്ളത്തിൽ ഇറക്കി വച്ച് അലിയിക്കുക.
 • ഇതു തയാറാക്കി വച്ചിരിക്കുന്ന മാങ്ങാമിശ്രിതത്തിൽ ചേർത്തിളക്കി ചൂടാറിയ ശേഷം മയം പുരട്ടിയ പാത്രത്തിലാക്കി ഫ്രിഡ്ജിൽ വയ്ക്കുക.
 • പകുതി സെറ്റാകുമ്പോൾ, പുറത്തെടുക്കണം.
 • മുട്ടവെള്ള നന്നായി അടിച്ച ശേഷം പഞ്ചസാര അല്പാല്പമായി ചേർത്തു കട്ടിയാകും വരെ അടിക്കുക.
 • ക്രീം അടിച്ചത്. മാങ്ങാ മിശ്രിതത്തിലേക്കു മെല്ലേ ചേർത്തശേഷം, മുട്ടവെള്ള മിശിതവും മെല്ലേ ചേർക്കണം.
 • ക്രീം പൈപ്പ് ചെയ്തത്. വറുത്ത കശുവണ്ടി നുറുക്ക്, ചെറി എന്നിവ കൊണ്ട് അലങ്കരിച്ചു വിളമ്പുക.

Leave a Reply

Your email address will not be published. Required fields are marked *