"> വാട്ടര്‍മെലണ്‍ ഡിലൈറ്റ്‌ | Malayali Kitchen
HomeRecipes വാട്ടര്‍മെലണ്‍ ഡിലൈറ്റ്‌

വാട്ടര്‍മെലണ്‍ ഡിലൈറ്റ്‌

Posted in : Recipes on by : Keerthi K J

ആവശ്യമുള്ള സാധനങ്ങള്‍

തണ്ണിമത്തന്‍ – ഒന്ന്‌
ആപ്പിള്‍, പൈനാപ്പിള്‍, മാമ്പഴം (കഷണങ്ങളാക്കിയത്‌)- ഒന്നര കപ്പ്‌
കറുത്ത മുന്തിരി – കാല്‍ കപ്പ്‌
വാനില ഐസ്‌ക്രീം – ഒരു കപ്പ്‌
സ്‌ട്രോബറി ഐസ്‌ക്രീം – മൂന്നു കപ്പ്‌
പഞ്ചസാര – രണ്ട്‌ ടേബിള്‍സ്‌പൂണ്‍

തയാറാക്കുന്ന വിധം

തണ്ണിമത്തന്‍ ഒരു ഭാഗം വലിപ്പം കൂട്ടി രണ്ടായി മുറിക്കുക. ഈ ഭാഗത്തിന്റെ അകത്തെ കാമ്പ്‌ സ്‌പൂണ്‍ ഉപയോഗിച്ച്‌ കോരി മാറ്റുക. ഈ കാമ്പും മറുഭാഗത്തെ കാമ്പും കുരു നീക്കി പഞ്ചസാര ചേര്‍ത്ത്‌ ഫ്രീസറില്‍ വച്ച്‌ തണുപ്പിക്കുക.

പഴങ്ങള്‍, കറുത്ത മുന്തിരി എന്നിവയും തണ്ണിമത്തനൊപ്പം ചേര്‍ത്തിളക്കുക. കാമ്പു നീക്കിയ തണ്ണിമത്തിന്റെ വലിയ ഭാഗത്തിനുള്ളില്‍ ഈ ചേരുവയും ഐസ്‌ക്രീമും ഒന്നിടവിട്ട്‌ നിറച്ച്‌ ഇളക്കി വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *