13 March, 2021
ഫിഷ് കൊഫ്ത

ചേരുവകൾ:
- മീന്‍ – ഒരു കിലോ അരിഞ്ഞത്
- ബേലീഫ് – രണ്ടെണ്ണം
- ഗ്രാമ്പൂ – ആറെണ്ണം
- കുരുമുളക് പൊടി – അര ടീസ്പൂണ്‍
- കടുക്, മഞ്ഞള്‍ – ഒരു ടീസ്പൂണ്‍ വീതം
- പട്ട – ഒരു കഷണം
- ഏലക്ക – അഞ്ചെണ്ണം
- എണ്ണ – ഒന്നര കപ്പ്
- സവാള – നാലെണ്ണം പൊടിയായരിഞ്ഞത്
- മുട്ട – രണ്ടെണ്ണം
- മൈദ – നാല് ടേ.സ്പൂണ്‍
- മല്ലിയില, ജീരകം – ഒരു ടീസ്പൂണ്‍ വീതം
- കശകള്‍, മല്ലി – രണ്ട് ടേ. സ്പൂണ്‍ വീതം
- മല്ലിയില – കുറച്ച്, അലങ്കരിക്കാന്‍
- തൈര് – ഒന്നേകാല്‍ കപ്പ്
- വെളുത്തുള്ളി – ആറ് അല്ലി
- ഇഞ്ചി – രണ്ട് കഷണം
- ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം:
മീന്‍ വലിയ ഒരു പാത്രത്തില്‍ ഇടുക. ഇതില്‍ ബേലീഫ്, ഗ്രാമ്പൂ, കുരുമുളക്, പട്ട, ഏലക്ക, ഉപ്പ് എന്നിവ ചേര്‍ത്ത് 500 മി.ലി. വെള്ളമൊഴിച്ച് തിളപ്പിക്കുക. ചെറുതീയില്‍ അടച്ചുവെച്ച് വേവിക്കുക. വാങ്ങി മീന്‍കഷണങ്ങള്‍ മാറ്റി മുള്ള് മാറ്റുക. ഇനിയത് നന്നായി ഉടക്കുക. ഒരു ടേ.സ്പൂണ്‍ എണ്ണ ഒരു പാനില്‍ ഒഴിച്ച് ചൂടാക്കി സവാളയില്‍ മൂന്നില്‍ ഒരുഭാഗമിട്ട് പൊന്‍നിറമാകും വരെ വഴറ്റുക. ഇതില്‍ മുട്ട, മൈദ, മല്ലിയില, ഒരു ടീസ്പൂണ്‍ ഇഞ്ചി അരച്ചത് എന്നിവ ചേര്‍ത്ത് വെക്കുക. കൈയില്‍ എണ്ണ തടവുക. ഇത് ചെറു ഉരുളകളാക്കി മാറ്റുക. ഇവ ചൂടെണ്ണയില്‍ വറുത്ത് കോരുക. നാല് ടേ. സ്പൂണ്‍ എണ്ണ ചൂടാക്കി മിച്ചമുള്ള സവാളയിട്ട് പൊന്‍നിറമാകും വരെ വറുക്കുക. ഒന്ന്-രണ്ട് മിനിറ്റ് ഇളക്കുക. രണ്ട്-നാല് ടീസ്പൂണ്‍ വെള്ളം തളിക്കാവുന്നതാണ്. വാങ്ങുക. ജീരകം, മല്ലി, കശകള്‍ എന്നിവ എണ്ണ ചേര്‍ക്കാതെ വറുത്ത് പൊടിച്ച് സവാളക്കൂട്ടില്‍ ചേര്‍ക്കുക. തൈര് അടിച്ചതും മഞ്ഞളുമായി ചേര്‍ക്കുക, എല്ലാം കൂടി ചേര്‍ത്ത് എണ്ണ തെളിയും വരെ അടുപ്പത്ത് വെച്ചശേഷം വാങ്ങുക. മീന്‍ വേവിച്ച വെള്ളം ഒഴിച്ച് 10 മിനിറ്റ് വേവിക്കുക. കൊഫ്തകള്‍ ചേര്‍ത്ത് 20-30 മിനിറ്റ് ചൂടാക്കി വാങ്ങി മല്ലിയിലയിട്ടലങ്കരിച്ച് ചോറിനൊപ്പം വിളമ്പുക.