"> കപ്പ / ചീനി പുഴുങ്ങിയത് | Malayali Kitchen
HomeRecipes കപ്പ / ചീനി പുഴുങ്ങിയത്

കപ്പ / ചീനി പുഴുങ്ങിയത്

Posted in : Recipes on by : Vaishnavi

ആവശ്യമായ സാധനങ്ങള്‍

കപ്പ / മരച്ചീനി – 1 kg
ഉപ്പ്‌ – പാകത്തിനു

തയ്യാറാക്കുന്ന വിധം

വളരെ എളുപ്പം തയ്യാറാക്കാന്‍ പറ്റുന്ന ഒരു കപ്പ / ചീനി വിഭവമാണ് ഇത്. നല്ല കപ്പ (അകത്തു കറുത്ത പാട് ഒന്നുമില്ലാത്തത്) തൊലി കളഞ്ഞു കഷണങ്ങളാക്കുക.ഈ കഷണങ്ങള്‍ കഴുകിയെടുത്ത്‌ ഒരു പാത്രത്തിലിട്ട് കപ്പ കഷണങ്ങള്‍ക്ക് മീതെ വരെ വെള്ളമൊഴിച്ചു തിളപ്പിക്കുക. തിളച്ചു തുടങ്ങുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി വെള്ളം വാര്‍ത്തു കളയുക.

കപ്പയുടെ കട്ടും, കറയും ഒഴിവാക്കാന്‍ ആദ്യത്തെ വെള്ളം നിര്‍ബന്ധമായും വാര്‍ത്തു കളയണം. ആദ്യത്തെ വെള്ളം വാര്‍ത്തു കളഞ്ഞില്ലെങ്കില്‍ തലവേദന വരാന്‍ സാധ്യതയുണ്ട്.വീണ്ടും പുതിയ വെള്ളമൊഴിച്ച് ആവശ്യത്തിനു ഉപ്പ് ഇട്ടു തിളപ്പിക്കുക. കഷണങ്ങള്‍ നല്ല പോലെ വെന്തു കഴിയുമ്പോള്‍ വെള്ളം ഊറ്റി കളയുക.

Leave a Reply

Your email address will not be published. Required fields are marked *