"> കുമ്പളങ്ങാ പുളിശ്ശേരി | Malayali Kitchen
HomeRecipes കുമ്പളങ്ങാ പുളിശ്ശേരി

കുമ്പളങ്ങാ പുളിശ്ശേരി

Posted in : Recipes on by : Vaishnavi

ആവശ്യമുള്ള സാധനങ്ങള്‍

കുമ്പളങ്ങ – അരക്കിലോ

തേങ്ങ ചിരകിയത് – അരമുറി

തൈര് – അരപ്പാക്കറ്റ്

മഞ്ഞള്‍പ്പൊടി- അര സ്പൂണ്‍

ജീരകം – ഒരു നുള്ള്

ഉലുവപ്പൊടി – കാല്‍ സ്പൂണ്‍

ചെറിയ ഉള്ളി – 2 എണ്ണം

കറിവേപ്പില – രണ്ട് തണ്ട്

പച്ചമുളക് – 3 എണ്ണം

കടുക്- വറുത്തിടാന്‍

ഉപ്പ് – പാകത്തിന് ഉണക്കമുളക്- രണ്ടെണ്ണം

തയ്യാറാക്കുന്ന വിധം

ആദ്യം മഞ്ഞളും ഉപ്പും പച്ചമുളകും ഇട്ട് കുമ്പളങ്ങ കഷ്ണങ്ങള്‍ വേവിക്കുക. പിന്നീട് തേങ്ങ ചിരകിയതും ജീരകവും, ചെറിയ ഉള്ളിയും എടുത്ത് നല്ലതുപോലെ അരച്ചെടുക്കുക. കുമ്പളങ്ങ കഷ്ണങ്ങള്‍ നല്ലതുപോലെ വെന്ത് കഴിഞ്ഞാല്‍ അതിലേക്ക് തേങ്ങ അരച്ചത് ചേര്‍ക്കുക. അതിന് ശേഷം തൈര് ചെറുതായി ഒന്ന് അടിച്ച ശേഷം അതിലേക്ക് ചേര്‍ക്കുക. ശേഷം ഉലുവ വറുത്തിടാവുന്നതാണ്.

പിന്നീട് കടുകും ചുവന്ന മുളകും കറിവേപ്പിലയും എല്ലാം കൂടി മിക്‌സ് ചെയ്ത് വറുത്തിടാവുന്നത കുമ്പളങ്ങ പുളിശേരി തയ്യാര്‍

 

Leave a Reply

Your email address will not be published. Required fields are marked *