5 April, 2021
ഈസി പൈനാപ്പിൾ ജാം

- പൈനാപ്പിൾ – 1 വലുത്
- പഞ്ചസാര – 3/4 കപ്പ്
- ചെറു നാരങ്ങ നീര് – 2 സ്പൂൺ
-
Step 1
ആദ്യം തന്നെ പൈനാപ്പിൾ മിക്സിയിൽ നല്ല മയത്തിൽ ഒട്ടും വെള്ളം ചേർക്കാതെ അരച്ച് എടുക്കുക. ഈ മിശ്രിതം അരിക്കേണ്ട ആവശ്യം ഇല്ല.നമുക്ക് പൾപ്പ് ആണ് വേണ്ടത്.ഇത് ഏകദേശം 2 കപ്പ് ഉണ്ടാകും .ഞാൻ എടുത്ത പൈനാപ്പിൾ നല്ല മധുരം ഉള്ളതിനാൽ 3/4 കപ്പ് പഞ്ചസാര എടുത്തുള്ളൂ.പൈനാപ്പിൾ മധുരം കുറവാണു എങ്കിൽ 1 കപ്പ് വരെ ചെര്ക്കവുനതാണ്.
Step 2
ഒരു നോൻസ്ടിക് പാൻ ചൂടാകാൻ വക്കുക.ചൂടായാൽ അരച്ചു വച്ച പൈനാപ്പിളും പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കി കൊണ്ടിരിക്കുക. ഇത് നന്നായി തിളച്ച് പഞ്ചസാര അലിഞ്ഞു കഴിയുമ്പോൾ തീ കുറയ്ക്കുക.നാരങ്ങ നീര് ചേര്‍ക്കുക.ഇടക്ക് ഒന്ന് തോടു നോക്കുക.ജാമിന്റെ പരുവം എല്ലാവര്ക്കും അറിയാവുന്നതാണല്ലോ.പാനിൽ നിന്നും മിശ്രിതം വിട്ടു വരുന്ന പാകം ആവുമ്പോൾ തീ അണക്കുക.ഞാൻ എടുത്തിരിക്കുന്ന അളവ് ആണ് എങ്കിൽ ഒരു 20 മുതൽ 25 മിനിറ്റിനു ഉള്ളിൽ ജാം റെഡി ആകും.