"> തക്കാളി സോസ് | Malayali Kitchen
HomeRecipes തക്കാളി സോസ്

തക്കാളി സോസ്

Posted in : Recipes on by : Vaishnavi

Ingredients

  • തക്കാളി -1kg
  • വിനാഗിരി -1/3 കപ്പ്
  • പഞ്ചസാര -1/2 കപ്പ്
  • പച്ചമുളക് -4( വറ്റൽമുളക് -4 )
  • ഉപ്പ് -പാകത്തിനു
  • ഏലക്കാ -4
  • ഗ്രാമ്പൂ-5
  • കറുവപട്ട -1 മീഡിയം കഷണം
  • പെരുംജീരകം -1/2 റ്റീസ്പൂൺ
  • ജീരകം -1/2 റ്റീസ്പൂൺ
  • ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് -1.5 റ്റീസ്പൂൺ
  • സവാള -1

Method

Step 1

തക്കാളി കഴുകി വൃത്തിയാക്കി വക്കുക.

Step 2

ഒരു പാത്രത്തിൽ ആവശ്യത്തിനു വെള്ളം ഒഴിച്ച് തക്കാളി കൂടെ ഇട്ട് വെള്ളം തിളപ്പിക്കുക

Step 3

നന്നായി തിളച്ച് തൊലി അടർന്നു വരുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം.ശേഷം തക്കാളികൾ നല്ല തണുത്ത വെള്ളതിൽ ഇട്ട് വക്കുക.

Step 4

ചൂട് നന്നായി പോയെ ശേഷം എല്ലാ തക്കാളിയും തൊലി കളഞ്ഞ് എടുത്ത് വക്കുക.പിന്നീട് എല്ലാം മിക്സിയിലിട്ട് നല്ലവണ്ണം പേസ്റ്റ് ആക്കി എടുക്കുക.

Step 5

ഗ്രാമ്പൂ,കറുകപട്ട, പച്ചമുളക്( വറ്റൽമുളക്),സവാള, ഏലക്ക,പെരുംജീരകം,ജീരകം ഇവ ചെറുതായി ചതച്ച് ,ഇഞ്ചി വെള്ളുതുള്ളി പേസ്റ്റും കൂടെ ചേർത്ത് ഒരു വൃത്തിയുള്ള തുണിയിൽ കിഴി കെട്ടി എടുക്കുക.

Step 6

അടികട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് തക്കാളി പേസ്റ്റ് ഒഴിച്ച് ഇളക്കുക.ഉണ്ടാക്കി വച്ച കിഴി കൂടി അതിൽ ഇട്ട് ഇളക്കി ചൂടാക്കുക.

Step 7

നന്നായി ചൂടായി കുറുകാൻ തുടങ്ങുമ്പോൾ വിനാഗിരി പഞ്ചസാര ,പാകത്തിനു ഉപ്പ് ഇവ കൂടെ ചേർത്ത് നന്നായി തിളച്ച് കുറുകുന്ന വരെ ഇളക്കുക

Step 8

ശേഷം കിഴി തക്കാളി ചാറിലേക്ക് നന്നായി പിഴിഞ് ആ സത്ത് മുഴുവൻ ഇറങ്ങാൻ അനുവദിക്കുക.നന്നാായി ഇളക്കി കൊടുത്തു കൊണ്ടിരിക്കണം

Step 9

2-3 മിനുറ്റിനു ശേഷം തീ ഓഫ് ചെയ്യാം.തണുത്ത ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം.ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ കൂടുതൽ ദിവസം കേടു കൂടാതെ ഇരിക്കും.അപ്പൊ തക്കാളി സോസ് തയ്യാർ

Leave a Reply

Your email address will not be published. Required fields are marked *