7 April, 2021
നാരങ്ങാ കറി

ആവശ്യമുള്ള സാധനങ്ങള്‍ ഗണപതി നാരങ്ങ – ഒന്നിന്റെ പകുതി വാളന്‍ പുളി – നെല്ലിക്ക വലുപ്പം ഉലുവപൊടി – അര ടീസ്പൂണ്‍ കായപൊടി – കാല്‍ടീസ്പൂണ്‍ അരി വറുത്ത് പൊടിച്ചത് – ഒരു ടീസ്പൂണ്‍. (ഉലുവ ,അരി ,കായം ഒന്നിച്ച് എണ്ണ ചേര്‍ക്കാതെ വറുത്തു പൊടിച്ചും എടുക്കാം) മുളകുപൊടി – രണ്ട് ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പൊടി – കാല് ടീസ്പൂണ്‍ ഉപ്പ് – പാകത്തിന് ശര്‍ക്കര – ഒരു ചെറിയ കഷണം വറവിന് എള്ളെണ്ണ കടുക് വറ്റല്‍മുളക് കറിവേപ്പില
തയ്യാറാക്കുന്ന വിധം
സദ്യയില്‍ തൊട്ടുകൂട്ടാന്‍ പുളിയിഞ്ചി ഗണപതി നാരങ്ങ തൊലി നേരിയതായി കളഞ്ഞ്, ചെറിയ ചതുരകഷണങ്ങളായി അരിഞ്ഞെടുക്കുക. ഒരു മണ് ചട്ടിയില്‍ അല്പം എണ്ണ ഒഴിച്ച് അരിഞ്ഞെടുത്ത നാരങ്ങ നല്ലതുപോലെ വഴറ്റിയെടുക്കുക.പാകത്തിന് വഴന്നു വരുമ്പോള്‍ മുളകുപൊടി ,മഞ്ഞള്‍പൊടി തുടങ്ങിയ പൊടികളും ഉപ്പും ഒരു ചെറിയ കഷണം ശര്‍ക്കരയും ചേര്‍ത്ത് ഇളക്കി പുളി പിഴിഞ്ഞ വെള്ളം ഒഴിച്ച് തിളച്ചു വറ്റി വരുമ്പോള്‍ തീ ഓഫാക്കുക. ശേഷം എള്ളെണ്ണയില്‍ കടുക്, വറ്റല്‍മുളക്, കറിവേപ്പില എന്നിവയെല്ലാം ചേര്‍ത്ത് വറവിടുക. കയ്പ്പു രസമാണ് ഈ കറിയില്‍ മുന്നിട്ടു നില്ക്കുക. ഫ്രിഡ്ജില്‍ വച്ച് ഉപയോഗിക്കുകയാണെങ്കില്‍ പഴകുംതോറും രുചിയും വര്‍ദ്ധിക്കും. ഓണസദ്യക്ക് നാരങ്ങക്കറി തയ്യാറാക്കുമ്പോള്‍ ഇങ്ങനെയൊന്ന് തയ്യാറാക്കി നോക്കൂ. ഈ കൊറോണക്കാലത്ത് വീട്ടിലിരുന്ന് ഓണം ആഘോഷിക്കുന്നവര്‍ സാമൂഹിക അകലം പാലിച്ച് സുരക്ഷിതരായി വീട്ടിലിരുന്ന് ഓണം ആഘോഷിക്കൂ.