"> പുളിയിഞ്ചി | Malayali Kitchen
HomeRecipes പുളിയിഞ്ചി

പുളിയിഞ്ചി

Posted in : Recipes on by : Vaishnavi

ആവശ്യമുള്ള സാധനങ്ങള്‍

ഇഞ്ചി ചെറുതായി അരിഞ്ഞത് – അരക്കപ്പ് ശര്‍ക്കര – 5,6 അച്ച് പച്ചമുളക് – 2 എണ്ണം വാളന്‍ പുളി – രണ്ട് ചെറുനാരങ്ങ വലിപ്പം മുളക് പൊടി- കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി – ഒരു നുള്ള് കറിവേപ്പില- ഒരു തണ്ട് ഉപ്പ് – പാകത്തിന് വെളിച്ചെണ്ണ- 2 ടീസ്പൂണ്‍ കായം പൊടിച്ചത് – കാല്‍ ടീസ്പൂണ്‍ കടുക്- വറുത്തിടാന്‍ വറ്റല്‍ മുളക് – രണ്ടോ മൂന്നോ

തയ്യാറാക്കുന്ന വിധം പുളി ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക അല്‍പ നേരം. ഇഞ്ചി അരിഞ്ഞത് അല്‍പം ഉപ്പ് ചേര്‍ത്ത് വെക്കുക. ഇത് നല്ലതുപോലെ ഉപ്പില്‍ നിന്ന് പിഴിഞ്ഞെടുക്കണം. അതിന് ശേഷം ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇഞ്ചി ഇതിലിട്ട് നല്ലതുപോലെ വഴറ്റിയെടുക്കുക. അതിന് ശേഷം ഇതിലേക്ക് പച്ചമുളകും കറിവേപ്പിലയും കൂടി ചേര്‍ക്കുക. ഇവയെല്ലാം നല്ല ബ്രൗണ്‍ നിറമാവുമ്പോള്‍ അതിലേക്ക് കായം പൊടിച്ചതും മുളക് പൊടിയും ചേര്‍ക്കേണ്ടതാണ്. ശേഷം പുളി നല്ലതുപോലെ പിഴിഞ്ഞ് ചേര്‍ക്കാന്‍ ശ്രദ്ധിക്കുക. ഇത് ഒന്ന് ചൂടായിക്കഴിയുമ്പോള്‍ അതിലേക്ക് ശര്‍ക്കര ചേര്‍ത്ത് കൊടുക്കുക. പിന്നീട് ഒരു നുള്ള് ഉപ്പും കൂടി ചേര്‍ത്ത് കൊടുക്കേണ്ടതാണ്. ഇത് അധികം കട്ടിയാവാതെ കുറച്ച് അയഞ്ഞ പരുവത്തില്‍ തന്നെ തീ ഓഫ് ചെയ്ത് വാങ്ങി വെക്കേണ്ടതാണ്. മധുരം കൂടുതല്‍ വേണ്ടവര്‍ക്ക് അതനുസരിച്ച് ശര്‍ക്കര ചേര്‍ക്കാവുന്നതാണ്. പുളി കൂടുതല്‍ വേണ്ടവര്‍ക്ക് അങ്ങനേയും ചേര്‍ക്കാം. ഇതെല്ലാം ചെയ്ത് കഴിഞ്ഞാല്‍ നിങ്ങളുടെ പുളിയിഞ്ചി

Leave a Reply

Your email address will not be published. Required fields are marked *