"> ഹെർബൽ ടീ | Malayali Kitchen
HomeRecipes ഹെർബൽ ടീ

ഹെർബൽ ടീ

Posted in : Recipes on by : Vaishnavi

ആവശ്യമുള്ള സാധനങ്ങള്‍

പകുതി ഓറഞ്ച് തൊലി

ഒന്നര കപ്പ് വെള്ളം

അര ഇഞ്ച് കറുവപ്പട്ട

2 – 3 ഗ്രാമ്പൂ

1 – 2 ഏലം

അര ടീസ്പൂണ്‍ വെല്ലം

ചായ എങ്ങനെ തയ്യാറാക്കാം

ആദ്യം പാത്രത്തില്‍ വെള്ളം ഒഴിച്ച് ഇടത്തരം തീയില്‍ ചൂടാക്കുക. തൊലി കളഞ്ഞ ഓറഞ്ച് തൊലികളും മറ്റ് സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ക്കുക. ഈ ചായ 2 മുതല്‍ 3 മിനിറ്റ് വരെ തിളപ്പിക്കുക.

തുടര്‍ന്ന് ഗ്യാസ് ഓഫ് ചെയ്യുക. ചായ ഒരു കപ്പില്‍ അരിച്ചെടുക്കുക, മധുരത്തിനായി അതില്‍ വെല്ലം ചേര്‍ക്കുക. പിന്നീട് ഇത് നന്നായി ഇളക്കുക. ഇപ്പോള്‍ നിങ്ങളുടെ ഓറഞ്ച് ചായ തയ്യാറാണ്.

Leave a Reply

Your email address will not be published. Required fields are marked *