"> ഇഡ്ഡലിപാത്രത്തിൽ ചക്കയപ്പം | Malayali Kitchen
HomeRecipes ഇഡ്ഡലിപാത്രത്തിൽ ചക്കയപ്പം

ഇഡ്ഡലിപാത്രത്തിൽ ചക്കയപ്പം

Posted in : Recipes on by : Vaishnavi

ആവശ്യമുള്ള സാധനങ്ങള്‍

ചക്ക വരട്ടിയത് – 100-150 ഗ്രാം

അരിപ്പൊടി- ഒരു കപ്പ്

ശര്‍ക്കര – 4 അച്ച് (നല്ല കറുത്ത ശര്‍ക്കര)

ഏലക്ക- 2-3 എണ്ണം

തേങ്ങാക്കൊത്ത് – കാല്‍ക്കപ്പ്

ഉപ്പ് – ഒരു നുള്ള്

തയ്യാറാക്കുന്ന വിധം ആദ്യം തന്നെ വേവിച്ച് വരട്ടി വെച്ചിരിക്കുന്ന ചക്കയില്‍ അല്‍പം വെള്ളമൊഴിച്ച് കുതിര്‍ത്തുക. അതിന് ശേഷം ഒരു 15 മിനിറ്റ് കഴിഞ്ഞ് ഇതിലേക്ക് അരിപ്പൊടി നല്ലതുപോലെ ഇളക്കി ഇളക്കി ചേര്‍ക്കേണ്ടതാണ്.

ഇതേ സമയം ശര്‍ക്കര കാല്‍കപ്പ് വെള്ളത്തില്‍ നല്ലതുപോലെ ഉരുക്കിയെടുക്കുക. ഇത് ചൂടോടെ തന്നെ അരിപ്പൊടിയിലേക്ക് ചേര്‍ക്കാന്‍ ശ്രദ്ധിക്കണം. ശേഷം തേങ്ങാക്കൊത്തും ഏലക്ക പൊടിച്ചതും ഒരു നുള്ള് ഉപ്പും (മധുരം ബാലന്‍സ് ചെയ്യാനാണ് ഉപ്പ് ചേര്‍ക്കുന്നത്, ആവശ്യമില്ലെങ്കില്‍ ഒഴിവാക്കാവുന്നതാണ്) ചേര്‍ത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് വെക്കണം.

Leave a Reply

Your email address will not be published. Required fields are marked *