"> വിഷു സദ്യയിൽ വിളമ്പാൻ മധുര കാളൻ | Malayali Kitchen
HomeRecipes വിഷു സദ്യയിൽ വിളമ്പാൻ മധുര കാളൻ

വിഷു സദ്യയിൽ വിളമ്പാൻ മധുര കാളൻ

Posted in : Recipes on by : Vaishnavi

നേന്ത്രപ്പഴം-2

തൈര് – ഒരു കപ്പ്

മഞ്ഞൾ പൊടി – കാൽ ടീ സ്പൂൺ

മുളക് പൊടി -1 ടീ സ്പൂൺ

ശർക്കര -1 ടീസ്പൂൺ

ഉപ്പ്- ആവശ്യത്തിന്

തേങ്ങ – ഒരു മുറി

പച്ചമുളക് -1

ജീരകം – അര ടീസ്പൂൺ

വെളിച്ചെണ്ണ – ഒരു ടേബിൾസ്പൂൺ

കടുക് – ഒരു ടീസ്പൂൺ

കുഞ്ഞുള്ളി -3

കറിവേപ്പില

ഉലുവ പൊടി – കാൽ ടീ സ്പൂൺ

തയ്യാറാക്കുന്ന വിധം

ഏത്തപ്പഴം ചെറുതായി അരിഞ്ഞ് തൈര്, ഉപ്പ്, മഞ്ഞൾപൊടി, മുളകുപൊടി, ശർക്കരപ്പാനി ചേർത്ത് വേവിക്കുക.

വെന്ത് വെള്ളം വറ്റി കഴിയുമ്പോൾ തേങ്ങയും പച്ചമുളകും ജീരകവും അൽപം വെള്ളം ചേർത്ത് നന്നായി അരച്ച് ചേർക്കുക.

തിള വന്നു തുടങ്ങുമ്പോൾ തീ ഓഫ് ചെയ്തു വെളിച്ചെണ്ണയിൽ കടുകും, കറിവേപ്പിലയും, ചെറുതായി അരിഞ്ഞ കുഞ്ഞുള്ളിയും, ഉണക്കമുളകും, ഉലുവാപ്പൊടിയും ,താളിച്ച് ഒഴിക്കുക.

Leave a Reply

Your email address will not be published. Required fields are marked *