10 April, 2021
വറുത്ത ഞണ്ട്

ചേരുവകൾ :
1/4 കപ്പ് – വെളുത്തുള്ളി
1/4 കപ്പ് – ഇഞ്ചി
പച്ചമുളക് -5
പെരുംജീരകം -1tbsp
മഞ്ഞൾ -1/2 tsp
മുളക് പൊടി -2tbsp
കുരുമുളക് പൊടിച്ചത് -1/2 tbsp
വെളിച്ചെണ്ണ -1tsp
പുതിന ഇല ,കറിവേപ്പില ,ഉപ്പ് ആവശ്യത്തിന് .
ഇത്രയും ചേരുവകൾ നന്നായി അരച്ചെടുക്കുക . ശേഷം കഴുകി വിർത്തിയാക്കി വെച്ചിരിക്കുന്ന 8 ഞണ്ടു കളിലേക്കു അരപ്പ് തേച്ചു പിടിപ്പിക്കുക .
ഒരു പാനിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച ശേഷം ഞണ്ടു തിരിച്ചും മറിച്ചും ഇട്ടു ഫ്രൈ ചെയ്ത് എടുക്കാം .