11 April, 2021
ഒരു അടിപൊളി മാങ്ങ അച്ചാർ

അമ്മ സ്പെഷ്യൽ
മാങ്ങ ഉണക്കിയാണ് ഉണ്ടാക്കുന്നത്. വെയിലത്ത് വെയ്ക്കാൻ സൗകര്യമില്ലാത്തവർക്ക് അടുപ്പത്തു വെച്ച് വാട്ടിയും ഉണ്ടാക്കാം.
വിനാഗിരി ചേർക്കാത്തതുകൊണ്ട് നല്ലോണം നല്ലെണ്ണ അച്ചാറിന്റെ മേലെ നിക്കുന്ന രീതിയിൽ ഒഴിക്കണം. ഇടക്കിടക്ക് വൃത്തിയുള്ള സ്പൂൺ കൊണ്ട് ഇളക്കിയെടുക്കണം. എണ്ണ കുറഞ്ഞാൽ പൂപ്പൽ വരാൻ സാധ്യത ഉണ്ട്.
മാങ്ങ-10ചെറുത്
ഉലുവ-ഒന്നര സ്പൂൺ
കായം-ഒന്നര സ്പൂൺ
കടുക്-ഒന്നര സ്പൂൺ
മുളക്-3-4 എരുവ് അനുസരിച്ചു
ഉപ്പ്—–ആവശ്യത്തിന്
നല്ലെണ്ണ—–300ml
വെളുത്തുള്ളി-കുറച്ചു (Optional)
**മാങ്ങ ചെറിയ കഷ്ണങ്ങൾ ആക്കി ഉപ്പ് പുരട്ടി വെയിലത്ത് 1മണിക്കൂർ വെച്ച് ചൂടാക്കുക
**കടുക് മുളക് ഉലുവ എന്നിവ ഓരോന്നും വെയിലത്ത് ചൂടാക്കി പൊടിക്കുക.
** വെളുത്തുള്ളി നല്ലെണ്ണയിൽ വഴറ്റി എടുക്കുക
**ഇവിടെ അമ്മ വെയിലത്ത് വെച്ചുതന്നെയാണ് ചൂടാക്കി എടുത്തത്. പാനിലും ചൂടാക്കി പൊടിച്ചെടുക്കാം
കായം മാത്രം എണ്ണയിൽ ഇട്ട് പൊരിച്ചാണ് പൊടിച്ചത്.
**പിന്നെ നല്ലെണ്ണ ചൂടാക്കി വെയ്ക്കുക
കടുകും മുളകും വറുത്തു ഇടാം വേണമെങ്കിൽ.ഇവിടെ ചെയ്തിട്ടില്ല
ഒരു പാത്രത്തിൽ ഉണക്കിയ മാങ്ങ ഇട്ട് ഉലുവ പൊടി കായപൊടി കടുക് പൊടി മുളക് പൊടി എന്നിവ ചേർത്തു ഇളക്കി ഉപ്പ് ആവശ്യത്തിനു അനുസരിച്ചു ചേർത്ത് വെളുത്തുള്ളി കൂടെ ചേർത്തു ചൂടാക്കിയ നല്ലെണ്ണ ചേർത്തു മിക്സ് ചെയ്യുക.
ഒരു വൃത്തിയുള്ള കുപ്പിയിലാക്കി ചൂടാക്കിയ നല്ലെണ്ണ ഒഴിക്കുക. രണ്ട് ദിവസം ആവുമ്പോഴേക്കും പാകമാവും. ഉടൻ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.
Note:-നോക്കി നോക്കി കുറച്ച് ആയി ചേർക്കുക പൊടികൾ കൂടുതൽ ആയാൽ കയ്പ്പ് രുചി വരും.